മുഖ്യമന്ത്രി കളമശേരിയിൽ; സ്ഫോടനം നടന്ന കൺവെൻഷൻ സെന്ററും പരുക്കേറ്റവരേയും സന്ദർശിച്ചു

സർവകക്ഷിയോഗത്തിനു പിന്നാലെ കളമശേരിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഫോടനം നടന്ന കൺവൻഷൻ സെന്‍ററിലേക്കാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റ്യൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പിന്നാലെ കളമശേരി മെഡിക്കൽ കോളെജിലും എത്തിയ മുഖ്യമന്ത്രിയും സംഘവും പരിക്കേറ്റവരെ സന്ദർശിച്ചു.