നടി രഞ്ജുഷ മേനോനെ മരിച്ച നിലയിൽ കണ്ടെത്തി

സിനിമ– സീരിയൽ നടി രഞ്ജുഷ മേനോനെ മരിച്ച നിലയിൽ കണ്ടെത്തി. 34 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

നിഴലാട്ടം, മകളുടെ അമ്മ, സ്ത്രീ, ബാലാമണി തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായ രഞ്ജുഷ, സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

കൊച്ചി സ്വദേശിനിയായ രഞ്ജുഷ മേനോൻ ടിവി ചാനലിൽ അവതാരികയായിട്ടാണ് കരിയർ ആരംഭിച്ചത്. കൈരളി ടെലിവിഷനിലെ നക്ഷത്രദീപങ്ങൾ എന്ന സെലിബ്രിറ്റി റിയാലിറ്റി ഷോയിലെ മൽസരാർത്ഥി ആയിരുന്നു. സ്ത്രീ എന്ന സീരിയലിലൂടെ മിനിസ്‌ക്രീനിൽ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. ഇരുപത്തിരണ്ടിലധികം സീരിയലുകളിൽ അഭിനയിച്ചു.

നല്ലൊരു നർത്തകി കൂടിയായ രഞ്ജുഷ ഇംഗ്ലീഷ് പോസ്റ്റ്‌ ഗ്രാജുവേഷൻ കഴിഞ്ഞ ശേഷം ഭരതനാട്യത്തിൽ ഡിഗ്രിയും എടുത്തിട്ടുണ്ട്.