കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ടവര്‍ നടത്തിയ പ്രതികരണം വര്‍ഗീയത വളര്‍ത്തുന്നതെന്ന് ആര്‍എസ്പി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി എന്നിവരുടെ പ്രതികരണങ്ങള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നത്. ഒരു മതവിഭാഗം തങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ പ്രതിയാവല്ലേ എന്ന് പ്രാര്‍ത്ഥിച്ചിരിക്കുകയായിരുന്നുവെന്നും ആര്‍എസ്പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിബു ബേബി ജോണ്‍ പറഞ്ഞു.
കേസെടുത്താല്‍ മാത്രമേ ഇത് ആവര്‍ത്തിക്കാതിരിക്കൂ. അല്ലാതെ വാചകം കൊണ്ട് കാര്യമില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.