കളമശ്ശേരി സ്ഫോടനം: ഫെയ്സ്ബുക്കിൽ വിദ്വേഷ പ്രചാരണം നടത്തിയാൾക്കെതിരേ കേസ്

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളർത്തുന്നതരത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരേ പത്തനംതിട്ട പോലീസ് കേസെടുത്തു. ആറന്മുള സ്വദേശിക്കെതിരേയാണ് കേസ്. ബോംബാക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ ഡൊമിനിക് മാർട്ടിന്റെ മൊഴിയിൽ കൂടുതൽ വ്യക്തതവരുത്താൻ അന്വേഷണ സംഘം. മാർട്ടിൻ നൽകിയ മൊഴിയുമായി ബന്ധപ്പെട്ട്‌ തെളിവുകളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. കേന്ദ്ര ഏജൻസികളും അന്വേഷണരംഗത്തുണ്ട്‌. എൻ.എസ്.ജി. സംഘവും ഡൊമിനിക്കിനെ ചോദ്യം ചെയ്യുന്ന കളമശ്ശേരി ക്യാമ്പിലേക്ക് എത്തിയിട്ടുണ്ട്.