കളമശേരി സ്‌ഫോടനം; ഡൊമനിക് മാർട്ടിനുമായി പൊലീസ് തെളിവെടുപ്പ് തുടങ്ങി; പ്രതിയെ കോടതിയിൽ ഹാജരാക്കും

കളമശേരി സ്‌ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. അത്താണിയിലെ കുടുംബ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ബോംബ് നിര്‍മ്മിച്ചത് ഈ വീട്ടില്‍വെച്ചാണെന്ന് ഡൊമനിക് മൊഴി നല്‍കിയിരുന്നു. പരീക്ഷണങ്ങള്‍ നടത്തിയത് വീടിന് സമീപത്തെ ഗ്രൗണ്ടില്‍വെച്ചായിരുന്നു. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.

സ്ഫോടനം നടന്ന ദിവസം പുലർച്ചെ 5 ന് തമ്മനത്തെ വാടക വീട്ടില്‍ നിന്നും ഇറങ്ങിയ ഡൊമനിക് മാര്‍ട്ടിന്‍ സ്‌കൂട്ടറില്‍ അത്താണിയിലെ വീട്ടിലെത്തി. ഇവിടെവെച്ചാണ് ബോംബ് നിര്‍മ്മാണത്തിന്റെ അവസാനഘട്ടം പൂർത്തിയാക്കിയത്. രാവിലെ 6 മണിക്കും ഏഴ്നും ഇടയില്‍ ബോംബുകളുമായി കളമശേരിയില്‍ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയെന്നും മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. ഡൊമിനികിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.