ഇന്ന് ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വ വാർഷിക ദിനം

ലോകത്തിന്റെ നെറുകയിൽ ഇന്ത്യയെ ‌പ്രതിഷ്ഠിച്ച പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. 1984 ഒക്റ്റോബർ 31 ന് അംഗരക്ഷകരാൽ കൊല ചെയ്യപ്പെട്ട ധീര രക്തസാക്ഷിയുടെ 39ആം വാർഷിക ദിനം ആചരിക്കുകയാണ് രാജ്യം. ഒക്ടോബർ 31 രാഷ്ട്രീയ സങ്കൽപ് ദിവസ് (ദേശീയ പുനരർപ്പണ ദിനം) ആയി ആചരിക്കുന്നു. ഇന്ത്യയുടെ എക്കാലത്തെയും വലിയ ഉരുക്കു വനിതയാണ് ഇന്ദിരാ ഗാന്ധി.

ഇന്ദിരാഗാന്ധി അന്ത്യവിശ്രമം കൊള്ളുന്ന ശക്തിസ്ഥലിൽ കോൺഗ്രസ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾ പുഷ്പാർച്ചന നടത്തും.