‘ആളെ കൂട്ടിയാൽ മാത്രം പലസ്തീനിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല…’ ലീഗിനെ ഓർമ്മിപ്പിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍; സമസ്ത വിപുലമായ പരിപാടി നടത്തിയാൽ കോഴിക്കോട് കടപ്പുറം മതിയാകില്ല

ആളെ കൂട്ടിയാൽ മാത്രം പലസ്തീനിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. എല്ലാ ഇടങ്ങളിലും സമാധാനം ആവശ്യമാണ്. പലസ്തീൻ പ്രശ്നത്തിൽ ലോക രാജ്യങ്ങൾ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും മുസ്ലിം ലീഗിനെ നേരിട്ട് പരാമർശിക്കാതെ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

സമസ്ത വിപുലമായ പരിപാടി നടത്തിയാൽ കോഴിക്കോട് കടപ്പുറം മതിയാകില്ലെന്ന് അതിനാലാണ് എല്ലാ ജില്ലകളിലും പ്രാർഥനയിൽ ഒതുക്കിയതെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് നടക്കുന്ന പ്രാര്‍ത്ഥനാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.