വിദ്വേഷ പ്രചാരണം: നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് DGP ക്ക് പരാതി നൽകി

കളമശേരി സ്പോടനത്തിന്റെ പശ്ചാത്തലത്തിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പരാതി നൽകി. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ സരിൻ ആണ് DGP ക്ക് പരാതി നൽകിയത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, അനിൽ കെ. ആന്റണി, എം. വി. ഗോവിന്ദൻ, സന്ദീപ് വാര്യർ, ഡോ. സെബാസ്റ്റ്യൻ പോൾ, റീവ തോളൂർ ഫിലിപ്പ് എന്നിവർക്കെതിരെയാണ് പരാതി നൽകിയത്.

P സരിന്റെ FB പോസ്റ്റ് പൂർണരൂപം:

പരാതിയിൻ മേൽ നടപടിയെടുത്ത് ആറു പേരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കേരളത്തിന്റെ പൊതു താല്പര്യം മുൻനിർത്തി ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെടുന്നു.

പൊതുപ്രവർത്തകരുടെ പേരുകൾ ഒന്നു കൂടി ആവർത്തിക്കുന്നു:

  1. രാജീവ് ചന്ദ്രശേഖർ
  2. അനിൽ കെ. ആന്റണി
  3. എം. വി. ഗോവിന്ദൻ
  4. സന്ദീപ് ജി. വാര്യർ
  5. ഡോ. സെബാസ്റ്റ്യൻ പോൾ
  6. റീവ തോളൂർ ഫിലിപ്പ്

ഒപ്പ്
ഡോ. സരിൻ പി.

പിൻകുറിപ്പ്: ആറിൽ ഏറ്റവുമൊടുവിലത്തെ ആളിൽ മാത്രം ഒതുക്കുന്ന സ്ഥിരം പരിപാടി ഇവിടെ കേരളം അനുവദിച്ച് തരില്ല എന്ന് ഓർമ്മപ്പെടുത്തുന്നു.