AM UPDATE 31/10/2023

Speed News

1 സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ സൂചന സമരം തുടങ്ങി; പണിമുടക്ക് ഇന്ന് അർധരാത്രി വരെ

2 കളമശ്ശേരി സ്ഫോടനക്കേസ്: മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, അന്വേഷണം എൻ ഐ എ ഏറ്റെടുത്തേക്കും.

3 കളമശേരി സ്ഫോടനക്കേസ്; മാർട്ടിൻ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പൊലീസ് കമ്മീഷണർ

4 ചക്രവാതച്ചുഴി, കാറ്റ്, കടലാക്രമണ സാധ്യത; നവംബർ 3 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടി മഴ സാധ്യത, ജാഗ്രതാ നിർദ്ദേശം.

5 പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം; സമസ്തയുടെ പ്രാര്‍ത്ഥനാ സമ്മേളനം ഇന്ന്. ജില്ലാ കേന്ദ്രങ്ങളിൽ വൈകിട്ട് പരിപാടി

6 ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; അതിവേഗ വിചാരണ പൂർത്തിയായി, ശനിയാഴ്ച വിധി. 15 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി. കുറ്റകൃത്യം നടന്ന് നൂറാം ദിനത്തിലാണ് വിധി പറയുന്നത്.

7 കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്‌ണനെതിരെ പരാതി. കളമശേരി പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

8 ഡൽഹി മദ്യനയ അഴിമതി; മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇഡി സമൻസ്; നവംബർ 2 ന് ഹാജരാകണം.

9 ‘രാഷ്ട്രീയ പാർട്ടികളുടെ സമ്പത്തിന്റെ ഉറവിടമറിയാൻ പൊതുജനത്തിന് അധികാരമില്ല’; കേന്ദ്രം സുപ്രിം കോടതിയിൽ.

10 ഇന്ത്യ സഖ്യത്തിന്റെ പേര് മാറ്റാൻ ഇടപെടാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

11 ഗ്രാന്‍ഡ് സ്വിസ് ചെസ്; മുന്‍ ലോക ചാമ്പ്യനെ അട്ടിമറിച്ച് ഇന്ത്യന്‍ താരം വൈശാലി. പ്രഗ്നാനന്ദയുടെ സഹോദരിയാണ് വൈശാലി

12 വെടിനിർ‌ത്തൽ ഹമാസിന് കീഴടങ്ങുന്നതിന് തുല്ല്യം’; നടക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു. കര- വ്യോമ മാർഗം ആക്രമണം. ശക്തമാക്കിയതോടെ പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതൽ വഷളായി കൊണ്ടിരിക്കുകയാണ്.

13 ബന്ദികളുടെ വീഡിയോയുമായി ഹമാസ്; പൗരന്മാരെ സംരക്ഷിക്കുന്നതിൽ ഇസ്രയേൽ പരാജയപ്പെട്ടതായി ബന്ദികൾ

14 ഇസ്രയേല്‍ ആക്രമണത്തിനെതിരെ പലസ്തീന്‍ അമേരിക്കക്കാര്‍ ഷിക്കാഗോയില്‍ വന്‍ പ്രതിഷേധ റാലി നടത്തി

15 ഈ വർഷത്തെ ഫിഫ ബലോൻ ദ് ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി സ്വന്തമാക്കി. എട്ടാമതും മിശിഹ സ്വർണപ്പന്തിൽ മുത്തമിടുമ്പോൾ അത് ചരിത്രമാവുകയാണ്.

16 ലോകകപ്പ് ക്രിക്കറ്റ്: ലങ്കയും കീഴടക്കി അഫ്ഗാന്‍ പടയോട്ടം; ജയം ഏഴ് വിക്കറ്റിന്. ജയത്തോടെ ആറ് പോയിന്റുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച് അഫ്ഗാനിസ്ഥാൻ