‘ഇതാ പറഞ്ഞത് ദൈവം പലരൂപത്തിലും രക്ഷകരാകും’; റോഡിലിറങ്ങിയ പിഞ്ചു കുഞ്ഞിന് രക്ഷകരായി കാർ യാത്രികർ

രക്ഷകരായ ആ യുവക്കൾ എവിടെ.. നാട്ടുകാർ അന്വേഷണത്തിലാണ്. നാട്ടിലെത്തിയാൽ നേരിൽ കാണാൻ ആഗ്രഹിച്ച് പിതാവ്.

വീട്ടുകാർ കാണാതെ വീടിന് മുന്നിലെ വാഹന ത്തിരക്കേറിയ പ്രധാന പാതയിലേക്ക് ഇറങ്ങിയ പിഞ്ചു കുഞ്ഞിന് രക്ഷകരായി കാർ യാത്രികർ. മലപ്പുറം വളാഞ്ചേരി – കൊപ്പം പാതയിലെ ഒന്നാന്തി പടിയിലാണ് സംഭവം.
വീട്ടിൽ നിന്നും 1 വയസുകാരനായ ആൺ കുട്ടി ആരും കാണാതെ ഗേറ്റ് വഴിയാണ് പുറത്ത് ഇറങ്ങിയത്. ഇതുവഴി പോയ കാറിലെ യാത്രക്കാർ അവസരോചിതമായി ഇടപെട്ടതിനാൽ കുട്ടിക്ക് അപായമൊന്ന സംഭവിച്ചില്ല.
റോഡിലേക്ക് എത്തിയ കുട്ടിയെ വഴിയേ പോയ കാർ യാത്രക്കാർ പെട്ടന്ന് നിർത്തി കുട്ടിയെ എടുത്ത് തിരികെ വീട്ടിലാക്കി. സംഭവത്തിന്റെ CCTV വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു വയസ് മാത്രം പ്രായമുള്ള റിഷിബാൻ എന്ന കുട്ടിയാണ് റോഡിലേക്ക് ഇറങ്ങിയത്.
ഒക്ടോബർ 28 നാണ് സംഭവം നടന്നത്. കുട്ടി നടന്നു തുടങ്ങിയതേയുള്ളൂവെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. കുട്ടിയും ഉമ്മയും മാത്രമാണ് വീട്ടിലുള്ളത്. പിതാവ് വിദേശത്താണ്. ഉമ്മ കാണാതെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ കുട്ടി റോഡിലേക്ക് നടന്നു പോവുകയായിരുന്നു.

രക്ഷകരായ ആ യുവക്കൾ എവിടെ.. നാട്ടുകാർ അന്വേഷണത്തിലാണ്. നാട്ടിലെത്തിയാൽ നേരിൽ കാണാൻ ആഗ്രഹിച്ച് പിതാവ്.


പല വാഹനങ്ങളും കുട്ടിയെ തൊട്ടു-തൊട്ടില്ലെന്ന മട്ടിൽ കടന്നുപോയി. പിന്നിൽ അതിവേഗത്തിലെത്തിയ കാറിലെ യാത്രക്കാർ കുട്ടിയെ കടന്നുപോയി. ഇവർ പിന്നീട് തിരികെ വന്നു. യാത്രക്കാരിൽ ഒരാൾ കുട്ടിയെ എടുത്ത് തിരികെ വീട്ടിലാക്കുകയായിരുന്നു. KL54 രജിസ്ട്രേഷനിലുള്ള കാറിലെത്തിയ യാത്രക്കാരാണ് കുട്ടിയെ രക്ഷിച്ചത്. ഈ യാത്രക്കാർ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊന്നാനി രജിസ്ട്രേഷനിലുള്ള കാറിലെത്തിയ യാത്രക്കാരെ തിരികെ നാട്ടിലെത്തിയാൽ നേരിൽ കാണുമെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു. വാഹനത്തിലുണ്ടായിരുന്നവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും പിതാവ് അറിയിച്ചു.