AM UPDATE 1/11/2023

Speed News

കേരളപ്പിറവി: ഐക്യ കേരളത്തിന് അറുപത്തിയേഴാം ജന്മദിനം. കേരളീയത്തിന് ഇന്ന് തുടക്കം.

കരുവന്നൂരിൽ ഇന്ന് മുതൽ നിക്ഷേപകർക്ക് പണം നൽകും, നടപ്പാക്കുന്നത് 50 കോടിയുടെ പാക്കേജ്. നിലവിൽ 17.4 കോടി രൂപയാണ് ബാങ്കിന്‍റെ കൈവശമുള്ളത്.

കളമശേരി സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍റെ തിരിച്ചറിയൽ പരേഡിന് പൊലീസ് ഇന്ന് അപേക്ഷ നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. സാക്ഷികളെ കാക്കനാട് ജയിലിൽ എത്തിച്ച് പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തുകയാണ് ലക്ഷ്യം. മാർട്ടിൻ കുറ്റകൃത്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ ഇന്ന് ഫോറെൻസിക്ക് പരിശോധനയ്ക്കായി കൈമാറും.

മാർട്ടിൻ മാത്രമാണ് പ്രതിയെന്ന് ഏകദേശം ഉറപ്പിക്കുമ്പോഴും ഇയാളുടെ പശ്ചാത്തലം വിശദമായി അന്വേഷിക്കുകയാണ് അന്വേഷണ സംഘം.

മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കലിൽ ഇടപെടലുമായി ഹൈക്കോടതി. കയ്യേറ്റക്കാർക്കെതിരെ നടപടി എടുക്കുമ്പോൾ വാണിജ്യപരമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ പൊളിക്കരുത്. കൃഷി ഭൂമി പരിപാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും ഇന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ എ.ഐ ക്യാമറ പിഴ ചുമത്തും. ബസുകൾക്കുള്ളിൽ ക്യാമറ; ഇന്ന് മുതൽ ഈ പുതിയ മാറ്റങ്ങൾ നിർബന്ധം.

പൗരത്വപ്രക്ഷോഭത്തിനെതിരായ കേസുകൾ പിൻവലിക്കുമെന്ന് സംസ്ഥാന സർക്കാർ. മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ നിർദേശം നൽകിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കുക്കി സംഘടനയെ യുഎപിഎ നിയമപ്രകാരം നിരോധിച്ചു; മണിപ്പൂരിൽ സുരക്ഷ വർധിപ്പിച്ച് സർക്കാർ.

നിരീക്ഷണ ഭരണകൂടം ജനാധിപത്യ വിരുദ്ധം; ഫോൺ ചോർത്തലിൽ പ്രധാനമന്ത്രിക്ക് കത്തയച്ച് സീതാറാം യെച്ചൂരി.

വടക്കൻ ഗാസയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ. മുതിർന്ന ഹമാസ് കമാൻഡറിനെ വധിച്ചെന്നും, ഹമാസിന്റെ ഭൂഗർഭ ടണൽ സംവിധാനത്തിന്റെയൊരു ഭാഗം തകർക്കാനായെന്നുമാണ് ഇസ്രയേൽ അവകാശവാദം.

ഗാസയിലെ ആക്രമണത്തിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. 50 പേർ കൊല്ലപ്പെട്ടുവെന്ന് ഹമാസ് പറയുന്നു. 120 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ഗാസയിലെ ഒരു ഡോക്ടർ ബിബിസിയോട് പറഞ്ഞത്.

ബംഗ്ലാദേശിനെതിരായ നിര്‍ണായക മത്സരത്തില്‍ പാകിസ്താന് വിജയം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ക്കാണ് ബാബര്‍ അസമും സംഘവും ബംഗ്ലാദേശിനെ കീഴ്‌പ്പെടുത്തിയത്.

കാൽപ്പന്ത് മാമാങ്കത്തിന് വേദിയാകാൻ സൗദി അറേബ്യയ്ക്ക് സാധ്യത. 2034 ലോകകപ്പ് വേദിക്കായി മത്സരിച്ചിരുന്ന ഓസ്‌ട്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് അവസരം തെളിഞ്ഞത്. ടൂര്‍ണമെന്‍റ് നടത്തുന്നതില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ സൗദിയെ പിന്തുണച്ചതോടെ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയായിരുന്നു.

ISL: സുനില്‍ ഛേത്രിയുടെ ബെംഗളൂരു എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഒഡീഷ പരാജയപ്പെടുത്തി. മത്സരത്തിന്റെ തുടക്കത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിറകില്‍ നിന്ന ശേഷം ഒഡീഷ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു.

അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവും ഏഴ് പോയിന്റുമായി ISL ൽ എട്ടാം സ്ഥാനത്താണ് ഒഡീഷ. ഒരു വിജയം മാത്രമുള്ള ബെംഗളൂരു പത്താമതാണ്.