പാചകവാതക വാണിജ്യ സിലിണ്ടർ വില കൂട്ടി; 1842 രൂപയാകും

വാണിജ്യാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടര്‍ വില കൂട്ടി. 102 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. 1842 രൂപയാണ് പുതുക്കിയ വില.

പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി ), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയാണ് എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.