കാലിക്കറ്റ്‌ യൂണിയൻ തെരഞ്ഞെടുപ്പ്: KSU-MSFന് മികച്ച നേട്ടം; 11 കോളേജുകൾ കൂടി പിടിച്ചെടുത്തു; 120 എണ്ണം എസ് എഫ് ഐക്ക്

കാലിക്കറ്റ്‌ സർവ്വകലാശാലയ്ക്ക് കീഴിൽ സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 194 കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ KSU – MSF ഒറ്റക്കും – ഒരുമിച്ചും മൽസരിച്ച് മികച്ച നേട്ടം കരസ്ഥമാക്കി. 2022 ൽ നിന്നും 11 കോളേജുകൾ SFI യിൽ നിന്നും പ്രതിപക്ഷ സംഖ്യം പിടിച്ചെടുത്തു. 74 ഇടത്ത് KSU – MSF ന് വിജയിക്കാനായി. 120 ഇടത്ത് എസ് എഫ് ഐ വിജയിച്ചു. 2022 ൽ 131 കോളേജുകളിൽ SFI വിജയിച്ചിരുന്നു.

മലപ്പുറത്ത് 28 കോളേജുകൾ KSU MSF വിജയിച്ചു. പാലക്കാട് 12 ഉം, കോഴിക്കോട് 16ഉം, തൃശൂർ 2 ഉം, വയനാട് 6 ഉം കോളേജുകളിലും വിജയിച്ചു. തൃശ്ശൂർ ജില്ലയിൽ 28 ൽ 26 ഉം, പാലക്കാട്‌ 31 ൽ 19 ഉം, കോഴിക്കോട് 58 ൽ 42 ഉം മലപ്പുറത്ത് 59 ൽ 21 ഉം വയനാട് 18 ൽ 12 ഉം കോളേജുകളിൽ എസ് എഫ് ഐ യൂണിയൻ നയിക്കും.

കലാകാലങ്ങളായി അട്ടിപ്പേർ അവകാശം കിട്ടിയ പോലെ SFI ഭീഷണി കൊണ്ടും കൈയ്യൂക്ക് കൊണ്ടും അടക്കി വാണിരുന്ന പല കോളേജുകളും കെ.എസ്.യു. നേടിയെടുത്തു. പാലക്കാട് നെമ്മാറ NSS ആറ് വർഷങ്ങൾക്ക് ശേഷം കെ.എസ്.യു.വിലേക്ക് തിരികെ എത്തി. ഒറ്റപ്പാലം NSS 23 വർഷങ്ങൾക്ക് ശേഷം വിധി മാറ്റി എഴുതി ഇത്തവണ കെ.എസ്.യു.വിനോടൊപ്പം. വിക്ടോറിയ കോളേജിൽ പതിറ്റാണ്ടുകൾക്ക് ശേഷം ഭൂരിപക്ഷം നേടി കെ.എസ്.യു. അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളേജ് ചരിത്രത്തിൽ ആദ്യമായി കെ.എസ്.യു…പട്ടാമ്പി സംസ്‌കൃത ഗവണ്മെന്റ് കോളേജിൽ ചരിത്രത്തിൽ ആദ്യമായി കെ.എസ്.യു. തൃത്താല NSSൽ KSU. തൃത്താല ഗവണ്മെന്റ് കോളേജ് കെ.എസ്.യു.

മലപ്പുറം ജില്ലയിലെ വനിത കോളെജുകളിൽ എംഎസ്എഫ് തരംഗം. ജില്ലയില്‍ സംഘടന രീതിയില്‍ തെരഞ്ഞെടുപ്പ് നടന്ന വനിത കോളെജുകളില്‍ മുഴുവന്‍ എംഎസ്എഫ് മുന്നേറ്റം. മലപ്പുറം ഗവ വനിത കോളെജ് എസ്എഫ്‌ഐ കുത്തക തകര്‍ത്ത് എംഎസ്എഫ് ഒറ്റക്ക് ഭരണം നേടി. മഞ്ചേരി യൂണിറ്റി, കാട്ടിലങ്ങാടി ശിഹാബ് തങ്ങള്‍, കെ.വി ഉസ്താദ് പൂക്കറത്തറ, തിരൂര്‍ ജെ.എം, എടവണ്ണ ജാമിഅ, മോങ്ങം അന്‍വാറുല്‍ ഇസ്ലാം, തേഞ്ഞിപ്പലം ശരീഅത്ത്, കല്‍പകഞ്ചേരി ബാഫഖി എന്നീ വനിത കോളെജുകളില്‍ എംഎസ്എഫ് ഒറ്റക്ക് ഭരണം നേടി.

മലപ്പുറത്ത് എസ്എഫ്‌ഐക്ക് നഷ്ടമായത് 21 സിറ്റിംഗ് കോളെജുകള്‍. എംഎസ്എഫ് തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് എസ്എഫ്‌ഐ കോട്ടകള്‍. എസ്എഫ്‌ഐ ഭരിച്ച 21 കോളെജുകളാണ് ഇത്തവണ എംഎസ്എഫ് പിടിച്ചെടുത്തത്. പാലേമാട് എസ്.വി.പി.കെ, എന്‍എസ്എസ് കോളെജ് മഞ്ചേരി, ഐഎച്ച്ആര്‍ഡി മുതുവല്ലൂര്‍, പ്രിസ്റ്റിവാലി കോളെജ് പൂക്കളത്തൂര്‍, മഅദിന്‍ മേല്‍മുറി, ഗവ വനിത കോളെജ് മലപ്പുറം, മങ്കട ഗവ കോളെജ്, എസ്എന്‍ഡിപി പെരിന്തല്‍മണ്ണ, പിടിഎം പെരിന്തല്‍മണ്ണ, കെപിപിഎം ബിഎഡ് ആനക്കയം, സിയുടിഇസി ബിഎഡ് കൂട്ടിലങ്ങാടി, കെആര്‍എസ്എന്‍ വളാഞ്ചേരി, കെഎംസിടി കുറ്റിപ്പുറം, കെഎംസിടി ലോ കുറ്റിപ്പുറം, ഗവ കോളെജ് തവനൂര്‍, മലബാര്‍ കോളെജ് മാണൂര്‍, ഗവ കോളെജ് താനൂര്‍, ഐഎസ്എസ് ബിഎഡ് പെരിന്തല്‍മണ്ണ, എംഐ ബിഎഡ് പൊന്നാനി, ഒ.ഇ.ടി അറബിക് പൂക്കാട്ടിരി, ദാറുല്‍ ഉലൂം ബിഎഡ് വാഴക്കാട് എന്നീ കോളെജുകളാണ് എംഎസ്എഫ് എസ്എഫ്‌ഐയില്‍ നിന്നും പിടിച്ചെടുത്തത്.

തൃശ്ശൂർ ജില്ലയിൽ ശ്രീ കേരളവർമ്മ കോളേജ്, ഗവണ്മെന്റ് ലോ കോളേജ്, ക്രൈസ്റ്റ് ഇരിഞ്ഞാലക്കുട, തരണനെല്ലൂർ, പനമ്പിള്ളി ഗവണ്മെന്റ് കോളേജ്, SN വഴുക്കുംപാറ, ശ്രീ സി അച്യുതമേനോൻ ഗവണ്മെന്റ് കോളേജ് കുട്ടനെല്ലൂർ, ഗവണ്മെന്റ് ആർട്‌സ് കോളേജ് ഒല്ലൂർ, സെന്റ് അലോഷ്യസ് കോളേജ്, IHRD ചേലക്കര, ഗവണ്മെന്റ് ആർട്‌സ് ചേലക്കര, ലക്ഷ്മി നാരായണ കോളേജ്, ശ്രീ വ്യാസ NSS കോളേജ്, ശ്രീകൃഷ്ണ കോളേജ്, MD കോളേജ്, MOC ആർട്‌സ് കോളേജ്, മദർ കോളേജ്, സെന്റ് ജോസഫ് ആർട്‌സ് കോളേജ്, IHRD നാട്ടിക, SN ഗുരു, SN നാട്ടിക, MES അസ്മാബി കൊടുങ്ങല്ലൂർ, KKTM കൊടുങ്ങല്ലൂർ , IHRD കൊടുങ്ങല്ലൂർ, NES നാട്ടിക,ഷോൺസ്റ്റാറ്റ് കോളേജ് എന്നിവിടങ്ങളിൽ യൂണിയൻ എസ് എഫ് ഐ വിജയിച്ചു.

പാലക്കാട്‌ ജില്ലയിൽ Govt കോളേജ് പത്തിരിപ്പാല, SN ഷൊർണുർ, ഐഡിയൽ ചെർപ്പുളശ്ശേരി, VTB ശ്രീകൃഷ്ണപുരം, ചെമ്പയി സംഗീത കോളേജ് പാലക്കാട്‌, ഗവണ്മെന്റ് കോളേജ് ചിറ്റൂർ, ഗവണ്മെന്റ് കോളേജ് കൊഴിഞ്ഞാമ്പാറ, IHRD അയിലൂർ, തുഞ്ചതെഴുത്തഛൻ കോളേജ് എലവഞ്ചേരി, VRKE LAW കോളേജ് എലവഞ്ചേരി എന്നിവിടങ്ങളിൽ എസ് എഫ് ഐ യൂണിയൻ നേടി.

കോഴിക്കോട് ജില്ലയിലെ, മീഞ്ചന്ത ആർട്സ് കോളേജ്, പി കെ കോളേജ്, പി വി എസ് കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്, IHRD കിളിയനാട്, ,SNES കോളേജ്, കോടഞ്ചേരി ഗവ കോളേജ്, IHRD മുക്കം, കൊടുവള്ളി ഗവ കോളേജ്,, ബാലുശ്ശേരി ഗവ കോളേജ്,, M dit college,, SNDP കോളേജ്, ഗുരുദേവ കോളേജ്, കൊയിലാണ്ടി ആർട്സ് കോളേജ് ,മുച്ചുകുന്ന് കോളേജ്, കടത്താനാട് കോളേജ്
എന്നിവിടങ്ങളിൽ എസ് എഫ് ഐ സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.

വയനാട് ജില്ലയിൽ എൻ എം എസ് എം ഗവൺമെൻ്റ് കോളേജ് കൽപ്പറ്റ, സി എം കോളേജ് നടവയൽ, പഴശ്ശി രാജ കോളേജ് പുൽപ്പള്ളി,എസ് എൻ കോളേജ് പുൽപള്ളി,ജയശ്രീ കോളേജ് പുൽപ്പള്ളി, ഒറിയൻ്റൽ കോളേജ് വൈത്തിരി, എന്നിവിടങ്ങളിൽ എസ്എഫ്ഐ വിജയിച്ചു.

മലപ്പുറത്ത് ജില്ലയിൽ IET എഞ്ചിനീയറിംഗ് കോളേജ്, ലുമിനസ് വളാഞ്ചേരി, IHRD വാഴക്കാട്, മഞ്ചേരി co-operative, IHRD വട്ടക്കുളം, എം.ഇ.എസ് വളാഞ്ചേരി, പ്രവാസി കോളേജ് വെങ്ങാട്, എം.ടി.എം കോളേജ് വെളിയംകോട്, പൊന്നാനി എം ഈ എസ് എന്നിവിടങ്ങളിൽ എസ് എഫ് ഐ മികച്ച വിജയം കരസ്ഥമാക്കി.