KSU പ്രസിഡന്റ് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്: തെരഞ്ഞെടുപ്പ് അട്ടിമറികെതിരെ അലോഷ്യസ് സേവ്യറിന്റെ സമരം തൃശൂരിൽ

കേരളവർമ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നടന്ന ജനാധിപത്യ അട്ടിമറിക്കെതിരെ കെ.എസ്.യു. സംസ്ഥാന കമ്മിറ്റി പ്രതിഷേധം ശക്തമാക്കുകയാണ്. പ്രതിഷേധ സമരത്തിന്റെ ഭാഗമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഇന്ന് വൈകിട്ട് 7മണി ( 02.11.2023) മുതൽ തൃശൂർ കോർപ്പറേഷൻ ഓഫീസിന് സമീപം അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ജെ യദുകൃഷ്ണൻ അറിയിച്ചു. ജനാധിപത്യത്തെ തച്ച് തകർക്കുന്ന ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും യദുകൃഷ്ണൻ വ്യക്തമാക്കി.