ഏകാധിപതികൾ കലാലയം വാഴുമ്പോൾ..

അഡ്വ സി ആർ പ്രാണകുമാർ
കെ പി സി സി സെക്രട്ടറി ✒️✒️

ഏകാധിപത്യത്തിന്റെ ചെറുമാതൃകകൾ കേരളത്തിൽ കാണണമെങ്കിൽ SFI എന്ന കമ്മ്യൂണിസ്റ്റ്‌ വിദ്യാർത്ഥി പ്രസ്ഥാനം കയ്യടക്കി വച്ചിരിക്കുന്ന കോളേജുകൾ സന്ദർശിച്ചാൽ മതി..തങ്ങൾക്കു മാത്രം പ്രവർത്തിക്കാനും തങ്ങളുടെ അനുയായികൾക്ക് എന്ത് പോക്രിത്തരവും കാണിക്കാനുമുള്ള സ്വാതന്ത്ര്യവും ജനാധിപത്യത്തിലും സോഷ്യലിസത്തിലുമാണ് അവർ വിശ്വസിക്കുന്നത്..കള്ള വോട്ട്, അക്രമം, പ്രിൻസിപ്പാലിനു ശവക്കുഴി തോണ്ടുക, കോപ്പിയടിക്കുക, വിദ്യാർത്ഥികളെ ഭീകരമായി അടിക്കുക, പി എസ് സി പരീക്ഷയിൽ ക്രമക്കേട് കാണിക്കുക, പിൻവാതിൽ വഴി പ്രവേശിക്കുക തുടങ്ങിയവയാണ് ഈ വിദ്യാർഥി പ്രസ്ഥാനം കേരളത്തിന്‌ നൽകിയിട്ടുള്ള സംഭാവനകൾ..വെട്ടിപ്പു തട്ടിപ്പ് അടി വഴക്ക് കുത്തു കൊല ലഹരി ഇവയില്ലാത്ത ഒരു SFI ക്കാരനും ഇന്നത്തെ കേരളത്തിലെ കോളേജുകളിൽ ഉണ്ടാവില്ല. സ്വാതന്ത്രവും നീതിയുക്തവുമായ കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പ് നടത്താൻ എന്നും SFI ക്കാർ ഒരു തടസ്സമാണ്. അവർക്കു പ്രമുഖ്യമുള്ള കോളേജുകളിൽ യൂണിയൻ തെരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുക്കാൻ പോലും മറ്റാരെയും ഈ കടന്നൽക്കൂട്ടം സമ്മതിക്കില്ല.സംഘടന സ്വാതന്ത്ര്യവും, അഭിപ്രായ സ്വാതന്ത്ര്യവും തടയുക, അസഭ്യം പറയുക, ഭീഷണിപ്പെടുത്തുക, ഇവയൊക്കെ SFI ക്കാരുള്ള കോളേജുകളിൽ പഠിച്ച ഏതൊരു വിദ്യാർഥിക്കും അറിവുള്ളതാണ്. ചുരുക്കി പറഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ ഫാസ്സിസ്റ് വിദ്യാർത്ഥി പ്രസ്ഥാനമാണ് SFI.

ഇന്നലെ കേരള വർമ്മ കോളേജിൽ ഉണ്ടായ ജനാധിപത്യവിരുദ്ധ ആട്ടിമറിയാണ് ഇത്രയും പറയാനുള്ള കാരണം. ഒരു കൂട്ടം കുട്ടി സഖാക്കളും, അധ്യാപകർ എന്ന് വിളിച്ചുകൂടാത്ത കുറെ പാർട്ടി നോമിനികളും പ്രിൻസിപ്പളും ഒക്കെ ചേർന്നു കോളേജ് യൂണിയൽ തിരെഞ്ഞെടുപ്പ് അട്ടിമറിച്ചിരിക്കുകയാണ്.

ആദ്യം വോട്ട് എണ്ണിയപ്പോൾ ശ്രീക്കുട്ടൻ എന്ന KSU ക്കാരൻ വിജയിച്ചു,
രണ്ടാമതും എണ്ണി ശ്രീക്കുട്ടൻ വിജയിച്ചു,
ഒടുവിൽ കോളേജിലെ വൈദ്യുതി കട്ട്‌ ചെയ്ത് അസാധു വോട്ടുകൾ SFIടേതാക്കി
പ്രിൻസിപ്പൽ, ദേവസ്വം ബോർഡ്‌ അധികൃതർ മുതൽ ഉന്നത മന്ത്രിമാർ വരെ ഈ അട്ടിമറിക്കു കൂട്ട് നിന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്. നഗ്നമായ ഈ ജനാധിപത്യവിരുദ്ധത ചോദ്യം ചെയ്യപ്പെടുകയും കേരള വിദ്യാർഥികൾക്ക് എന്നും ഭീഷണിയായ SFI എന്ന ഫാസ്സിസ്റ് പ്രസ്ഥാനത്തെ തുടച്ചു നീക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞബദ്ധരാകേണ്ട സമയമാണിത്..

advcrpranakumar@gmail. com