ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന് 58ആം പിറന്നാൾ ആണിന്ന്. പതിവ് തെറ്റിക്കാതെ ആരാധകരുടെ കൂട്ടം ഇന്നലെ രാത്രി മന്നത്തിനു മുമ്പിൽ തടിച്ചുകൂടി. 12 മണിയോടെ ആരവങ്ങളും പടക്കം പൊട്ടിച്ചുമുള്ള ആഘോഷങ്ങളും തുടങ്ങി. പതിവ് തെറ്റിക്കാതെ തന്റെ ആരാധകരെ കാണാൻ ഷാരൂഖും എത്തി.
പിറന്നാൾ ആഘോഷിക്കാൻ മന്നത്തിന് പുറത്ത് തടിച്ചുകൂടിയ ആരാധകരെ കഴിഞ്ഞ ദിവസം ഷാരൂഖ് അഭിവാന്ദ്യം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ്. ബ്ലാക്ക് ടീഷർട്ടും സൺ ഗ്ലാസും മാച്ചിംഗ് ക്യാപ്പും ധരിച്ചാണ് ഷാരൂഖ് ആരാധകരെ കാണാനെത്തിയത്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വലിയ രീതിയിൽ പിറന്നാൾ ആഘോഷങ്ങൾ നടത്താനാണ് എസ്ആർകെയുടെ പദ്ധതി. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള ജിയോ എൻഎംഎസിസിയിൽ ആയിരിക്കും ഷാരൂഖിന്റെ ജന്മദിന ആഘോഷം. ദീപിക പദുക്കോൺ, കരൺ ജോഹർ, അറ്റ്ലീ, നയൻതാര, രാജ്കുമാർ ഹിരാനി തുടങ്ങിയവർ അതിഥികളാകുമെന്നാണ് വിവരം.
‘പഠാൻ’, ‘ജവാൻ’ എന്നിങ്ങനെ തുടർച്ചയായ വിജയത്തിന് ശേഷം ‘ടൈഗർ 3’യിലൂടെ സൽമാൻ ഖാനൊപ്പം ഒരിക്കൽ കൂടി താരം ഒന്നിക്കും. ടൈഗർ 3യിലെ പഠാന്റെ സാന്നിധ്യം വൈആർഎഫ് സ്പൈ യൂണിവേഴ്സിലെ പ്രധാന ആകർഷണമാണ്. ‘ഡങ്കി’യാണ് ഷാരൂഖിന്റെ മറ്റൊരു റിലീസ്. രാജ്കുമാർ ഹിരാനി ചിത്രം ഡിസംബർ 22ന് തിയേറ്ററുകളിൽ എത്തും.
2023 ഷാരൂഖ് ഖാന്റെ കരിയറിലെ മികച്ച വർഷങ്ങളിൽ ഒന്നാണ്. ജവാൻ, പത്താൻ എന്നി ചിത്രങ്ങൾ ആഗോള ബോക്‌സ് ഓഫീസിൽ 2000 കോടിയിലധികം രൂപയാണ് നേടിയത്.
Leave a Reply