AM UPDATE 3/11/2023

SPEED NEWS

ജനത്തിന് ഇരട്ടപ്രഹരം; വൈദ്യുതി ചാർജിന് പിന്നാലെ വെള്ളക്കരവും വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ. ഏപ്രിൽ 1 മുതൽ 5 % നിരക്ക് വർധനയാണ് ഉണ്ടാകുക.

എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്നും മന്ത്രി പറ‍ഞ്ഞു.

സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ. ഇത് സിപിഐഎമ്മിൻ്റെയോ ലീഗിന്റെയോ വിഷയമല്ലെന്നും എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും പി മോഹനൻ പറഞ്ഞു.

സിപിഐഎം പാലസ്തീൻ ഐക്യദാർഢ്യ സെമിനാറിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ്. വിഷയം പാർട്ടി ചർച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു.

തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ റീ കൗണ്ടിംഗിലൂടെ എസ്എഫ്ഐ സ്ഥാനാര്‍ത്ഥി വിജയിച്ച സംഭവത്തിൽ സംഭവത്തിൽ കെഎസ്‍യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്‍യുവിന്റെ ആവശ്യം.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇന്ന് ഇടുക്കി ജില്ലയില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പട്ടാമ്പിയില്‍ അരുംകൊല. പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവില്‍ ബീവറേജിന് സമീപത്തുവച്ച് യുവാവിനെ വെട്ടിക്കൊന്നു. ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്.

പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെതിരെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ നടപടിയെടുത്തത്.

വായു മലിനീകരണം രൂക്ഷമായി സാഹചര്യത്തില്‍ ദില്ലിയില്‍ രണ്ടുദിവസം സ്‌കൂളുകള്‍ക്ക് അവധി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് എക്‌സിലൂടെ അവധി പ്രഖ്യാപിച്ചത്.

തെലങ്കാനയില്‍ ഇന്ത്യ സഖ്യമില്ലെന്ന് ഉറപ്പിച്ച് സിപിഐഎം. നിയമസഭാ തെരഞ്ഞെടുപ്പിനായി സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 17 മണ്ഡലങ്ങളിലേയ്ക്കാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചു. ഫൈസലിന്റെ അയോഗ്യത റദ്ദാക്കി ലോക്‌സഭാ സെക്രട്ടേറിയറ്റ് പുതിയ വിജ്ഞാപനം ഇറക്കി.

യുഎഇ വെള്ളിയാഴ്ച പതാക ദിനമായി ആചരിക്കും. രജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ രാവിലെ പത്ത് മണിക്ക് ദേശീയ പതാക ഉയര്‍ത്തും. രാജ്യത്തെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.

ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ 9061 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം. 23000 ലധികം പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതിൽ 3600ൽ അധികവും കുട്ടികളാണ്. ബോംബാക്രമണങ്ങൾ ലക്ഷക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിയിട്ടുണ്ട്.

ഏകദിന ക്രിക്കറ്റ് ക്രിക്കറ്റ് ലോകകപ്പില്‍ അജയ്യരായി ഇന്ത്യ സെമിയില്‍. ഇന്നലെ നടന്ന മൽസരത്തില്‍ ശ്രീലങ്കയെ 302 റണ്‍സ് എന്ന പടുകൂറ്റന്‍ മാര്‍ജിനില്‍ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ അവസാന നാലില്‍ ഇടംപിടിച്ചത്.

ലോകകപ്പിൽ ഇന്ന് അഫ്ഗാനിസ്ഥാൻ – നെതർലാന്റ് മൽസരം. ലകനൗ വിൽ 2 മണിക്കാണ് മൽസരം. 6 പോയിന്റുള്ള അഫ്ഗാനിസ്ഥാനാണ് മുൻതൂക്കം പ്രവചിക്കുന്നത്.

നടി ഐശ്വര്യ റായിക്ക് ഇന്ന് 50 വയസ് തികയുകയാണ് ഇന്ന്. തന്‍റെ അമ്പതാം വയസ് ആഘോഷം ഏത് രീതിയില്‍ ബോളിവുഡ് താര സുന്ദരി നടത്തും എന്നതാണ് ഇപ്പോള്‍ ബിടൌണിലെ സംസാരം.