ഇസ്രയേൽ വിറച്ചില്ലെങ്കിലും KPCC വിറച്ചു; നേതൃത്വത്തെ വെല്ലുവിളിച്ച് ആര്യാടൻ ഷൗക്കത്തിന്റെ റാലി

കെപിസിസിയുടെ താക്കീത് മറികടന്ന് മലപ്പുറത്ത് ആര്യാടന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. വന്‍ ജനപങ്കാളിത്തമാണ് റാലിയില്‍ ഉണ്ടായിരുന്നത്. മുന്‍ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ആയിരുന്ന റിയാസ് മുക്കോളി അടക്കമുള്ള ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു.

KPCC ക്ക് വിശധീകരണം നൽകുമെന്ന് ആര്യാടൻ ഷൗക്കത്ത്

കെപിസിസിയുടെ കത്ത് കിട്ടി. ഇന്ന് തന്നെ കത്തിന് മറുപടി നൽകും. വ്യക്തതയും വരുത്തുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. കെപിസിസിയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് ചില നേതാക്കൾ പിൻമാറിയെങ്കിലും സാമുദായിക നേതാക്കൾ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തിരുന്നു. മുജാഹിദ് നേതാവ് ഹുസൈൻ മടവൂരും സമസ്ത പ്രതിനിധിയായി ഡോ മുഹമ്മദ് നദ് വിയും പരിപാടിക്ക് എത്തിയിരുന്നു.

കനത്ത മഴയെയും വിലക്കിനെയും മറികടന്നാണ് വന്‍ തോതില്‍ പ്രവര്‍ത്തകർ റാലിയിലേക്ക് എത്തിയത്. മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിക്ക് നേതൃത്വം നല്‍കാന്‍ മുന്നിലുണ്ടായിരുന്നു. അതേസമയം പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് റാലി നടത്തിയാല്‍ നടപടിയുണ്ടാവുമെന്ന് നേരത്തെ കെപിസിസി – ആര്യാടന്‍ ഷൗക്കത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിപാടിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചു. ഫൗണ്ടേഷന്റെ പരിപാടിയില്‍ എന്താണ് പാര്‍ട്ടി വിരുദ്ധതയുള്ളത്. ഇത് പലസ്തീന് വേണ്ടി മാത്രമുള്ള പരിപാടിയാണെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.