കൊച്ചി നാവിക ആസ്ഥാനത്ത് ഹെലികോപ്റ്റർ അപകടത്തിൽ ഒരു മരണം

കൊച്ചി: കൊച്ചിയിൽ ഹെലികോപ്ടർ അപകടത്തിൽ ഒരാൾ മരിച്ചു. ഐ എൻ എസ് ഗരുഡയിലാണ് അപകടമുണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്.കൊച്ചിയിലെ ആദ്യ വിമാനത്താവളവും നാവികസേനയുടെ ഏറ്റവും പഴയ എയർസ്‌റ്റേഷനുമാണ് ഐ എൻ എസ് ഗരുഡ. റൺവേയിലാണ് അപകടമുണ്ടായത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ഹെലികോപ്ടറിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. പരിശീലന പറക്കലിനിടെയാണോ മറ്റേതെങ്കിലും സാഹചര്യത്തിലാണോ അപകടമുണ്ടായതെന്ന് വ്യക്തമല്ല.