സെഞ്ചുറിയില്‍ സച്ചിനൊപ്പം കോഹ്‌ലി; ദക്ഷിണാഫ്രിക്കയ്ക്ക് 327 റണ്‍സ് വിജയലക്ഷ്യം

ഏകദിനത്തില്‍ കൂടുതല്‍ സെഞ്ചുറിയെന്ന നേട്ടത്തില്‍ ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്കൊപ്പമെത്തി വിരാട് കോഹ്‌ലി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോഹ്‌ലി നേടിയത് കരിയറിലെ നാല്‍പത്തിയൊമ്പതാം ഏകദിന സെഞ്ചുറിയാണ്. ജന്മദിനത്തിലാണ് കോലിയുടെ റെക്കോര്‍ഡ് നേട്ടം. കോഹ്‌ലിയുടെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് നേടി.

ദക്ഷിണാഫ്രിക്കയ്ക്ക് 327 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍ അര്‍ധസെഞ്ചുറി നേടി. ശ്രേയസ് അയ്യര്‍ 77 റണ്‍സെടുത്ത് പുറത്തായി. കഴിഞ്ഞ മല്‍സരത്തിലും ശ്രേയസ് അര്‍ധസെഞ്ചുറി നേടിയിരുന്നു.

നേരത്തെ രോഹിത് ശര്‍മയ വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. 24 പന്തില്‍ 40 റണ്‍സെടുത്തു രോഹിത്. ശുഭ്മന്‍ ഗില്‍ 23 റണ്‍സെടുത്ത് പുറത്തായി. കെ.എല്‍ രാഹുല്‍(എട്ട്), സൂര്യകുമാര്‍ യാദവ് (22), റണ്‍സെടുത്തു.

121 പന്തില്‍ 101 റണ്‍സുമായി കോലിയും 29 റണ്‍സോടെ രവീന്ദ്ര ജഡേജയും പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി എന്‍ഗിഡി, ജാന്‍സെന്‍, റബാദ, മഹാരാജ്, ഷംസി എന്നിവര്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.