Breaking
18 Sep 2024, Wed

വി ഡി സതീശനും കെ സുധാകരനും നാളെ പാണക്കാടെത്തും

കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചൊവ്വാഴ്ച പാണക്കാടെത്തും. മുസ്ലീം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. കൂടിക്കാഴ്ച്ച സംബന്ധിച്ച് വി ഡി സതീശന്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഫോണില്‍ വിളിച്ചറിയിച്ചു. കോണ്‍ഗ്രസ് ജില്ലാ നേതൃതല കണ്‍വെന്‍ഷനായാണ് നേതാക്കള്‍ മലപ്പുറത്തെത്തുന്നത്. രാവിലെ ഒമ്പത് മണിക്ക് ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.