Breaking
18 Sep 2024, Wed

‘വീണ്ടും അമൃതയെ ഒഴിവാക്കിയോ’?! സ്വിറ്റ്സർലാൻഡിൽ പ്രിയയ്ക്കൊപ്പം മഞ്ഞുപെയ്ത്ത് ആസ്വദിക്കുന്ന ഗോപി സുന്ദറിനോട് സോഷ്യൽ മീഡിയ

ഗായിക അമൃത സുരേഷും സംഗീത സംവിധാകൻ ഗോപി സുന്ദറും വേർപിരിഞ്ഞെന്ന വാർത്തകൾ കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതിനു പിന്നാലെയാണ് അഭ്യൂഹങ്ങളും ശക്തമായത്. എന്നാൽ ഗോപി സുന്ദറോ അമൃതയോ വേർപിരിഞ്ഞ കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പോഗ്രാമുമായി ബന്ധപ്പെട്ട് സ്വിറ്റ്സർലാൻഡിലാണ് ഗോപി സുന്ദർ ഇപ്പോഴുള്ളത്. സ്വിറ്റ്സർ ലാൻഡിൽ നിന്നും ഗോപിസുന്ദർ ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മയോനി എന്ന പ്രിയ നായർക്കൊപ്പം സ്വിറ്റ്സർലാൻഡിൽ മഞ്ഞുപെയ്ത്ത് ആസ്വദിക്കുന്ന ഗോപി സുന്ദറിനെയാണ് ഫോട്ടോയിൽ കാണാനാവുക. മനോഹരമായ മലനിരകള്‍ നോക്കി നില്‍ക്കുന്ന ഗോപി സുന്ദറിനെയും പ്രിയയേയുമാണ് ചിത്രത്തിൽ കാണാനാവുക. ഹൂഡി ധരിച്ചിരിക്കുന്നതിനാല്‍ പ്രിയയുടെ മുഖം വ്യക്തമല്ല. എന്നാൽ, ഇതേ ചിത്രം പ്രിയയും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിട്ടുണ്ട്.

അമൃതയുമായി പിരിഞ്ഞ ഗോപി സുന്ദർ പുതിയ പ്രണയം കണ്ടെത്തിയോ എന്നാണ് ചിത്രത്തിനു താഴെ ആരാധകർ സംശയം ഉന്നയിക്കുന്നത്. ഗോപി സുന്ദറിന് ജന്മദിനാശംസകൾ നേർന്ന് മുൻപ് പ്രിയ പങ്കുവച്ച ചിത്രവും വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. പതിനാലു വർഷത്തോളം ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം ലിവിംഗ് റിലേഷന്‍ഷിപ്പില്‍ ആയിരുന്ന ഗോപി സുന്ദര്‍. പിന്നീട് ഈ ബന്ധം അവസാനിപ്പിച്ച് അമൃത സുരേഷിനെ വിവാഹം ചെയ്യുകയായിരുന്നു. 2022 മെയ് മാസത്തിലാണ് അമൃത സുരേഷുമായി റിലേഷനിലാണെന്ന കാര്യം ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.