സി പി എം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പോക്സോ കേസ്

സി പി എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തിനെതിരേ പോക്‌സോ കേസ്. പ്രായപൂർത്തി ആകാത്ത ആൺകുട്ടിയായ വിദ്യാര്‍ഥിയെ ബസ് യാത്രയ്ക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് സി.പി.എം. ജില്ലാകമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനെതിരേ പോക്‌സോ നിയമപ്രകാരം പരപ്പനങ്ങാടി പോലീസ് കേസെടുത്തത്. കോഴിക്കോട് നല്ലളം പോലീസ്സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയുടെ മൊഴിപ്രകാരമാണ് കേസ്. ഇത് നല്ലളം പോലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.