‘രാഷ്ട്രീയ കീഴ് വഴക്കത്തിന്റെ ഭാഗമായാണ് പാണക്കാട് വന്നത്’- കെ സുധാകരൻ

മലപ്പുറം: അനുനയ നീക്കത്തിന്റെ ഭാ​ഗമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പാണക്കാട്ടെത്തി മുസ്ലിം ലീ​ഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ കീഴ് വഴക്കത്തിന്റെ ഭാഗമായാണ് പാണക്കാട് വന്നത്. മറ്റൊരു രാഷ്ട്രീയ പ്രശ്നമില്ല. യുഡിഎഫ് ശക്തമാണ്. യുഡിഎഫ് ജില്ലാ കോൺഗ്രസിൽ ഒരു തർക്കവുമില്ലെന്നും കെ സുധാകരൻ പറഞ്ഞു.

തെറ്റായ പ്രവർ‌ത്തനങ്ങൾ‌ ജനമധ്യത്തിൽ എത്തിക്കുന്നതിന് ശ്രമിക്കും. പരാജയപ്പെടാൻ സാധ്യതയില്ല. തകർപ്പൻ വിജയം വരാൻ പോകു‌ന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടാകുമെന്നാണ് എല്ലാ ഘടകകക്ഷികളുടേയും പ്രതീക്ഷ.