തെഹ്റാൻ: ഇറാൻ ഭരണ കൂടത്തിനെതിരെ ജയിലിൽ നിരാഹാര സമരവുമായി നൊബേൽ ജേതാവ് നെർഗെസ് മൊഹമ്മദി. എവിൻ ജയിലിൽ നിരാഹാരം തുടങ്ങിയെന്ന് കുടുംബത്തെ അറിയിച്ചു. അതേസമയം നെര്‍ഗസിന്‍റെ ഹൃദയത്തിൻ്റെയും ശ്വാസകോശത്തിൻ്റെയും നില ഗുരുതരമാണെന്നും നെർഗെസിന് അടിയന്തര ചികിത്സ വേണമെന്നും സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
നെർഗെസിനെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ‘നെർഗസ് മുഹമ്മദിയെ മോചിപ്പിക്കുക’ എന്ന പേരിൽ മനുഷ്യാവകാശ സംഘടനകൾ തിങ്കളാഴ്ച കാമ്പയിൻ ആരംഭിച്ചിരുന്നു. എന്നാൽ ഭരണകൂടം ഇതിൽ പ്രതികരിച്ചിട്ടില്ല. അരനൂറ്റാണ്ടുകാലത്തെ ജീവിതത്തിനിടെ നിരവധി അറസ്റ്റുകളാണ് നെർഗസ് നേരിട്ടത്. 13 തവണ ജയിലിൽ അടക്കപ്പെടുകയും അഞ്ചു തവണ കോടതി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷത്തെ സമാധാന നൊബേൽ നർഗെസിനായിരുന്നു.