നടി പ്രയാഗ മാർട്ടിന്റെ ചിത്രങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ജീൻസ് പാന്റും ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞാണ് പ്രയാഗ ഒരു പരിപാടിക്ക് എത്തിയത്. എന്നാൽ പ്രയാഗ ധരിച്ചിരുന്ന പാന്റാണ് ചർച്ചയായത്. റിപ്ഡ് ജീൻസായിരുന്നു പ്രയാഗ ധരിച്ചത്. ഇതിന് പിന്നാലെ താരത്തിനെതിരെ ധാരാളം ട്രോളുകളും ഇറങ്ങിയിരുന്നു. ഇതിന് മുമ്പ് പ്രയാഗ മുടിക്ക് കളർ ചെയ്തപ്പോഴും താരത്തിനെതിരെ ട്രോളുകൾ ഉണ്ടായിരുന്നു. പക്ഷേ ഇത്തരത്തിലുള്ള പരിഹാസങ്ങൾ താരം വില വെയ്ക്കാറില്ല. എന്നാൽ ഇന്ന് ഇത്തരം വിമർശനങ്ങൾക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് പ്രയാഗ. പാന്റിട്ട് വന്നപ്പോൾ ഉള്ള ലുക്ക് വൈറൽ ആയതിനെക്കുറിച്ചായിരുന്നു ആളുകൾ ചോദിച്ചത്. എന്തിടണം എന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ എന്നായിരുന്നു പ്രയാഗ പ്രതികരിച്ചത്. താൻ വേറെ ആളുടെ ഇഷ്ടത്തിനാണോ ജീവിക്കേണ്ടത് അതോ തന്റെ ഇഷ്ടത്തിനാണോ എന്നും പ്രയാഗ ചോദിച്ചു.
മലയാള നടി എന്ന നിലയ്ക്ക് ഞാൻ എപ്പോഴും അടച്ചുകെട്ടി പൂട്ടികെട്ടി ഡ്രസ് ഇടണമെന്നാണോ പറയുന്നത്. നെഗറ്റീവിറ്റ് സ്‌പ്രെഡ് ചെയ്യുന്നവരോട് ഇത് ചോദിക്കൂ, താനല്ലല്ലോ അത് ചെയ്യുന്നത് എന്നും പ്രയാഗ പറഞ്ഞു , ബ്ലാക്ക് പെപ്പർ മീഡിയയാണ് പ്രയാഗയുടെ പ്രതികരണത്തിന്റെ വീഡിയോ പങ്കുവെച്ചത്. ഒരു മുറൈവന്ത് പാർത്ഥായ എന്ന ചിത്രത്തിൽ നാടൻ വേഷത്തിലായിരുന്നു പ്രയാഗ എത്തിയിരുന്നു. അതിലെ പാട്ടുകൾ ഹിറ്റായിരുന്നു. ആ ഒരു നാടൻ ലുക്ക് മാറ്റി ട്രെന്റി ലുക്ക് താരം പരീക്ഷിച്ചപ്പോൾ പലർക്കും അത് ഉൾക്കൊള്ളാൻ സാധിച്ചില്ല. പ്രയാഗ അതുപോലെ നാടൻ ലുക്കിൽ വരണം എന്നായിരുന്നു പലരും കമന്റുകളിട്ടത്. എന്നാൽ ലേറ്റസ്റ്റ് ഫാഷനൊപ്പം നീങ്ങുന്ന താരമാണ് പ്രയാഗ. വിമർശനങ്ങൾ ഒരു ഭാഗത്ത് വരുമ്പോഴും പ്രയാഗയുടെ ഫാഷൻ സെൻസ് ഇഷ്ടപ്പെടുന്നവരും ഉണ്ട്.മലയാളത്തിൽ ഒരുപാട് ചിത്രങ്ങളൊന്നും പ്രയാഗ ചെയ്തിട്ടില്ലെഹ്കിലും തമിഴിലും കന്നഡയിലും താരത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.