SPEED NEWS
ഒരാഴ്ച നീണ്ടുനിന്ന കേരളീയത്തിന് ഇന്ന് സമാപനം.ഒരു വശത്ത് ആഘോഷം പൊടിപൊടിക്കുമ്പോഴും, വൻ വിമർശനങ്ങളും ഏറ്റുവാങ്ങിയാണ് കേരളീയത്തിന് കൊടിയിറങ്ങുന്നത്. വൻ വിജയമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, ധൂർത്താരോപണം അവസാന ദിവസവും ആവർത്തിക്കുകയാണ് പ്രതിപക്ഷം.
തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവങ്ങളുണ്ടായത്.
കെഎസ്‍യു മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിയെ വഴിയിൽ തടയുന്നത് തുടരുമെന്നാണ് കെഎസ്‍യു മുന്നറിയിപ്പ്.
അസമയത്ത് വെടിക്കെട്ട് വിലക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് ആണ് അപ്പീല്‍ പരിഗണിക്കുക. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകിയിട്ടുള്ളത്.
വാൽപ്പാറയിൽ പുലിയിറങ്ങി കുട്ടിയെ ആക്രമച്ചു. പുലിയുടെ ആക്രമണത്തിൽ ഏവുവയസുകാരന് ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ തലയ്ക്കാണ് കാര്യമായി പരിക്കേറ്റിരിക്കുന്നത്. സിരുഗുണ്ട്ര എസ്റ്റേറ്റിൽ ഇന്നലെ വൈകീട്ടാണ് സംഭവം.
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതിക്കെതിരെ ഉന്നയിച്ച ആരോപണം പിൻവലിച്ച് അതിജീവിത. വിചാരണാക്കോടതി ജഡ്ജിക്കെതിരായ പരാതി ‘പ്രസ് ചെയ്യുന്നില്ല’ എന്ന് നടി ഹൈക്കോടതിയിൽ അറിയിച്ചു.
വാശിയേറിയ പ്രചാരണത്തിന് പിന്നാലെ ഛത്തീസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഭരണകക്ഷിയുടെ തിരഞ്ഞെടുപ്പ് സഖ്യകക്ഷിയെന്ന് പരിഹസിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഇഡിയെ ബിജെപി ആയുധമാക്കിയിരിക്കുകയാണെന്ന് പറഞ്ഞ ഛത്തീസ്ഗഢ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷനോട് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗാസയില്‍ അമേരിക്ക ഇടപെട്ട് ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധ സമരങ്ങളിലേക്ക്. ഇന്നു മുതല്‍ 10 വരെ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാന്‍ അഞ്ച് ഇടത് പാര്‍ടികള്‍ തീരുമാനിച്ചു.
വായുമലിനീകരണം ഗുരുതരാവസ്ഥയിലായതോടെ ഡൽഹി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിലവിലെ സാഹചര്യത്തിൽ രാജ്യ തലസ്ഥാനത്ത് ജനജീവിതം ദുസ്സഹമാകുകയാണ്. ദീപാവലി ആഘോഷങ്ങൾകൂടി അടുത്തുവരുന്നതോടെ സ്ഥിതി കൂടുതൽ വഷളായേക്കുമെന്ന ആശങ്കയിലാണ് ജനങ്ങളും സർക്കാരും.
മദ്യലഹരിയിൽ പാമ്പിനൊപ്പം അഭ്യാസം നടത്തുന്നതിനിടെ 22 കാരൻ കടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിലാണ് സംഭവം. ശിവന്റെ രൂപമായ ‘മഹാകാൽ’ എന്ന് അവകാശപ്പെട്ട് പാമ്പുമായി കളിക്കുന്നതിനിടെയാണ് കടിയേറ്റത്.
ഇസ്രയേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍ ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുമായാണ് ഫോണിലൂടെയാണ് ചര്‍ച്ച നടത്തിയത്. എക്‌സിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
ഇസ്രയേല്‍ ഗസ്സയില്‍ നടത്തിയ ആക്രമണത്തില്‍ മരണസംഖ്യ 10,000 കടന്നു. സാധാരണക്കാര്‍ കൊല്ലപ്പെടുന്നത് ഭയാനകമെന്ന് 18 യുഎന്‍ ഏജന്‍സികള്‍ സംയുക്ത പ്രസ്തവനയിറക്കി. ആക്രമണത്തില്‍ മിസൈല്‍ ലോഞ്ച് പാഡുകള്‍ അടക്കം ഹമാസിന്റെ 450 കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.
ഇറാൻ ഭരണ കൂടത്തിനെതിരെ ജയിലിൽ നിരാഹാര സമരവുമായി നൊബേൽ ജേതാവ് നെർഗെസ് മൊഹമ്മദി. എവിൻ ജയിലിൽ നിരാഹാരം തുടങ്ങിയെന്ന് കുടുംബത്തെ അറിയിച്ചു. അതേസമയം നെര്‍ഗസിന്റെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെ നില ഗുരുതരമാണെന്നും നെർഗെസിന് അടിയന്തര ചികിത്സ വേണമെന്നും സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
ലോകകപ്പ് ക്രിക്കറ്റ് മൽസരത്തിൽ ഓസ്ട്രേലിയ – അഫ്ഗാനിസ്ഥാൻ മൽസരം ഇന്ന്. ഉച്ചക്ക് 2 ന് വാങ്കടെ സ്റ്റേഡിയത്തിലാണ് മൽസരം.