എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തിൽ നിർണായക തെളിവുകൾ കണ്ടെടുത്തു. പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്ന് നാല് റിമോർട്ടുകളാണ് പോലീസ് കണ്ടെടുത്തത്. ഓറഞ്ച് നിറത്തിലുള്ള റിമോർട്ടിൽ എബി എന്ന് രേഖപ്പെടുത്തിയ രണ്ട് സ്വിച്ചുകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് മാർട്ടിൻ സ്‌ഫോടനം നടത്തിയതെന്ന് തെളിഞ്ഞു.
കളമശ്ശേരിയിൽ സ്‌ഫോടനം നടത്തിയ ശേഷം കൊടകര പോലീസ് സ്റ്റേഷനിൽ എത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോർട്ടുകൾ സൂക്ഷിക്കുകയായിരുന്നു. ഇവയാണ് പോലീസ് കണ്ടെടുത്തത്. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോർട്ടുകൾ കണ്ടെത്തിയത്. പ്രധാന തെളിവായ മാർട്ടിന്റെ സ്‌കൂട്ടർ കൊടകര പോലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്.