നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; മാതാപിതാക്കൾ അറസ്റ്റിൽ

കൊച്ചി: നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ മുക്സി ദുൽ ഇസ്ളാം, മുഷീദാ ഖാത്തുൻ എന്നിവരാണ് അറസ്റ്റിലായത്.പെരുമ്പാവൂരിൽ പുഴയുടെ തീരത്തു നിന്നാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.