Breaking
18 Sep 2024, Wed

ഡൽഹി, കൊൽക്കത്ത, മുംബൈ – ശ്വസിക്കാൻ പറ്റാത്ത വായു; ദീപാവലി ആഘോഷത്തിന് പിന്നാലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായ ലോകത്തിലെ പത്ത് നഗരങ്ങളിൽ മൂന്നെണ്ണം ഇന്ത്യയിൽ

ഡൽഹി: ദീപാവലി ആഘോഷത്തിന് പിന്നാലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായ ലോകത്തിലെ പത്ത് നഗരങ്ങളിൽ മൂന്നെണ്ണം ഇന്ത്യയിലേതായി. അന്തരീക്ഷത്തിൽ കനത്ത പുക ഉയർന്നതോടെയാണ് രാജ്യതലസ്ഥാന നഗരമായ ഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവ മലീനികരണ നരങ്ങളുടെ പട്ടികയിൽ പത്തിൽ ഇടം പിടിച്ചത്.

ആഘോഷം കഴിഞ്ഞതോടെ ഡൽഹിയിലെ പല പ്രദേശങ്ങളിലെയും വായു ഗുണനിലവാര സൂചിക (എക്യുഐ) അപകടകരമായ നിലയിലെത്തി. ചില സ്ഥലങ്ങളിൽ 700 വരെ ഉയർന്നു. പത്തിൽ ഒന്നാമതാണ് ഡൽഹിയുടെ സ്ഥാനം. കൊൽക്കത്ത നാലാം സ്ഥാനത്തും മുംൈബ എട്ടാം സ്ഥാനത്തുമാണ്. എയർ ക്വാളിറ്റി ഇൻഡക്സ് 400ന് മുകളിലായാൽ ആളുകളുടെ ആരോഗ്യത്തെ അത് സാരമായി ബാധിക്കുകയും നിലവിലുള്ള രോഗങ്ങൾ വർധിക്കാനും ഇടയാക്കും.

ഞായറാഴ്ച വൈകീട്ട് മുതൽ ഡൽഹിയിൽ അന്തരീക്ഷം മലിനമായതിനെ തുടർന്ന് അർദ്ധരാത്രിയായതോടെ എക്യുഐ 680ലേക്ക് എത്തിയതായും റിപ്പോർട്ടുകളിൽ പറയുന്നു.വായു ഗുണനിലവാരം അപകടാവസ്ഥയിലായതിനെ തുടർന്ന് കർശന നിരോധനങ്ങളോടെയാണ് ഇത്തവണ ഡൽഹിയിൽ ദീപാവലി ആഘോഷിച്ചത്. പടക്കങ്ങൾ ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനും ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.