ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി, വകുപ്പുതല അന്വേഷണം തുടരും

തിരുവനന്തപുരം: ഐജി പി വിജയന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി. മുഖ്യമന്ത്രിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സര്‍വ്വീസില്‍ തിരിച്ചെടുത്തെങ്കിലും പി വിജയനെതിരായ വകുപ്പുതല അന്വേഷണം തുടരും.

നേരത്തെ എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങള്‍ ചോര്‍ത്തി എന്ന് ആരോപിച്ചായിരുന്നു പി വിജയനെ സസ്‌പെന്‍ഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

വിജയനോട് വിശദീകരണം പോലും ചോദിക്കാതെയായിരുന്നു നടപടി. മെയ് 18ന് സസ്‌പെന്‍ഷനിലായ വിജയന്‍ അഞ്ചുമാസമായി ചുമതലകളില്‍ നിന്നും മാറ്റനിര്‍ത്തപ്പെട്ടിരിക്കുകയാണ്. സസ്‌പെന്‍ഷന് അടിസ്ഥാനമായ കാരണങ്ങള്‍ കളവാണെന്ന് ചൂണ്ടിക്കാണിച്ച് വിജയന്‍ നേരത്തെ സര്‍ക്കാരിന് മറുപടി നല്‍കിയിരുന്നു.