40 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയിട്ട് 96 മണിക്കൂർ; രക്ഷാപ്രവർത്തനം അഞ്ചാം ദിവസത്തിലേക്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ തകർന്ന തുരങ്കത്തിൽ കുടുങ്ങിയ 40 നിർമാണ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം അഞ്ചാം ദിവസത്തിലേക്ക് കടന്നു.

96 മണിക്കൂറിലേറെയായി തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുകയാണ്. മരണത്തിനും ജീവിതത്തിനും ഇടയിലാണ് ഇവരുടെ ജീവിതം.2018-ൽ തായ്‌ലൻഡിൽ വെള്ളപ്പൊക്കമുണ്ടായ ഗുഹയിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ സംഘത്തോട് ഇന്ത്യ ഉപദേശം തേടിയിട്ടുണ്ട്. വ്യോമസേനയുടെ സഹായത്തോടെ എത്തിച്ച ഹൈ പവർ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.