കുൽ​ഗാമിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; 5 ഭീകരരെ വധിച്ച് സൈന്യം

ജമ്മു കശ്മീർ: കുൽഗാം ജില്ലയിൽ ഇന്നലെ രാത്രി സുരക്ഷാ സേനയും ഭീകരരും തമ്മിൽ ആരംഭിച്ച് ഏറ്റുമുട്ടൽ തുടരുന്നു. 5 ഭീകരരെ വധിച്ച് സൈന്യം വധിച്ചു. കുൽഗാം ജില്ലയിലെ ഡിഎച്ച് പോര ഏരിയയിലെ സാംനോ പോക്കറ്റിൽ ഇന്നലെ രാത്രിയോടെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി. ആർമിയുടെ 34 രാഷ്‌ട്രീയ റൈഫിൾസ്, 9 പാര (എലൈറ്റ് സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റ്), പോലീസ്, സിആർപിഎഫ് എന്നിവ സംയുക്തമായാണ് ഏറ്റുമുട്ടൽ നടത്തുന്നത്.

നവംബർ 15 ബുധനാഴ്ച ഉറി സെക്ടറിലെ നിയന്ത്രണ രേഖയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി സൈന്യം അറിയിച്ചു. ‘ഓപ്പറേഷൻ കലി’ എന്ന പേരിൽ സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തി ഓപ്പറേഷനിൽ നുഴഞ്ഞുകയറ്റക്കാരെ നിർവീര്യമാക്കാൻ സാധിച്ചു. ഇതേ മേഖലയിൽ നടക്കുന്ന രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമമായിരുന്നു ഇത്.

ജമ്മു കശ്മീരിൽ പാകിസ്ഥാൻ പ്രാപ്തമാക്കിയ അതിർത്തി കടന്നുള്ള ഭീകരവാദത്തിലെ പ്രധാന സംഘത്തിൽ ഒരാളായ ബഷീർ അഹമ്മദ് മാലിക് ആണ് കൊല്ലപ്പെട്ട നുഴഞ്ഞുകയറ്റക്കാരിൽ ഒരാളെന്ന് സൈന്യം പറഞ്ഞു.