നാരീ ശാക്തീകരണത്തിന് രാഷ്ട്ര സംഭാവനയാണ് ശാന്തിഗിരി: ലഫ്. ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

ന്യൂഡല്‍ഹി : രാഷ്ട്രം വിഭാവനചെയ്യുന്ന നാരീശാക്തീകരണത്തിനു വളരെയധികം സംഭാവനചെയ്തുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് ശാന്തിഗിരിയെന്ന് ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ സാകേതില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡല്‍ഹി ലഫ്. ഗവര്‍ണര്‍.

മേക്ക് ഇന്‍ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ വികസനകാഴ്ച്ചപ്പാടിനൊപ്പം ചേര്‍ന്നുകൊണ്ട് നിരവധി യുവാക്കള്‍ക്ക് സ്‌കില്‍ ഡവലപ്‌മെന്റ് വികാസ പ്രവര്‍ത്തനത്തിലടെ പുതിയ ജീവിതപാത ഒരുക്കാനും ശാന്തിഗിരി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും വിനയ് കുമാര്‍ സക്‌സേന അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കേന്ദ്ര വിദേശകാര്യ വകുപ്പ് സഹമന്ത്രി വി. മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. കേരളത്തില്‍ പുണ്യമാസമായി കണക്കാക്കുന്ന വൃശ്ചികമാസമായ
കാര്‍ത്തികമാസത്തിന്റെ പുണ്ണ്യതയില്‍ ശാന്തിഗിരിയില്‍ പ്രാണപ്രതിഷ്ടനടക്കുക്കുന്നത് നമ്മുടെ സനാതനധര്‍മ്മത്തിന് കൂടൂതല്‍ കരുത്ത് പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

സാകേത് ശാന്തിഗിരി ആശ്രമം രജത ജൂബിലി ആഘോഷം ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന ഉദ്ഘാടനം ചെയ്യുന്നു. സബീർ തിരുമല, ഡോ.ജി.ആർ. കിരൺ, എം.പി. സുരേഷ്, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ദീപു നമ്പ്യാർ, കേന്ദ്ര മന്ത്രി വി.മുരളീധരൻ, സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ബാബു പണിക്കർ, രഞ്ജിത് ദേവരാജ് , ജനനി ഷാലിനി ജ്ഞാനതപസ്വി തുടങ്ങിയവർ സമീപം.

യോഗത്തില്‍ വച്ച് ആശ്രമം ജനറല്‍സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയും ഡല്‍ഹി ആശ്രമത്തിന്റെ മേധാവി ജനനി പൂജാ
ജ്ഞാനതപസ്വിയും ചേര്‍ന്ന് ഗവര്‍ണ്ണര്‍ക്ക് ഉപഹാരം നല്‍കി. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായി. നോയിഡ ഫിലിം സിറ്റി സിനിമ ടെലിവിഷന്‍ അക്കാദമി പ്രസിഡന്റ് സന്ദീപ് മാര്‍വ, ആള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ദേശീയ അദ്ധ്യക്ഷന്‍ ബാബു പണിക്കര്‍, ഒമാനിലെ മിഡില്‍ ഈസ്റ്റ് യൂണിവേഴ്‌സിറ്റി ഡീന്‍ ഡോ.ജി.ആര്‍. കിരണ്‍, ഫ്‌ളാഗ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും രാഷ്ട്രീയ നിരീക്ഷകനുമായ ദീപു നമ്പ്യാര്‍, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, ഡല്‍ഹി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് രഘുനാഥ് കെ., സാകേതിലെ ധര്‍മ്മശാസ്ത്രാ ക്ഷേത്രം ജനറല്‍ സെക്രട്ടറി എം.പി. സുരേഷ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശ സഭാംഗമായ ഡല്‍ഹിയില്‍ നിന്നുള്ള ജനനി ശാലിനി ജ്ഞാന തപസ്വിനി സ്വാഗതവുൂം ആശ്രമം ഉപദേശകസമിതി കമ്മ്യൂണിക്കേഷന്‍സ് വിഭാഗം അഡ്വൈസര്‍ രഞ്ജിത്ത് ദേവരാജ് നന്ദിയും രേഖപ്പെടുത്തി.