പരാതികൾ നേരിട്ടു സ്വീകരിക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

കാസർഗോഡ്: നവകേരള സദസിൽ ജനങ്ങളിൽ നിന്ന് പരാതികൾ നേരിട്ടു സ്വീകരിക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. ജനങ്ങളിൽ നിന്നു മന്ത്രിമാർ പരാതി സ്വീകരിച്ചാലും ഉദ്യോഗസ്ഥരാണ് നടപടി എടുക്കേണ്ടത്. അതുകൊണ്ടാണ് പരാതി നേരിട്ടു സ്വകീരക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതുകൊണ്ടാണ് പരാതി സ്വീകരിക്കാത്തത്. അതേ സമയം, ഒഴുകിയെത്തിയ ജനലക്ഷങ്ങൾക്കിടയിൽ നിന്ന് പരാതികൾ നേരിട്ട് സ്വീകരിച്ച് അപ്പപ്പോൾ നടപടി സ്വീകരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയുമായാണ് ജനങ്ങൾ നവകേരള സദസിനെ താരതമ്യം ചെയ്യുന്നത്. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയുടെ ഏഴയലത്തു വരില്ല നവകേരള സദസെന്ന് ജനങ്ങൾ ഇതിനകം വിധിയെഴുതി.