ഉൾ​ഗ്രാമങ്ങളിലും ഇനി ബ്രോഡ്ബാന്റ് കണക്ഷനെത്തും; റിലയൻസ് ജിയോ കേരളത്തിൽ എയർ ഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ടു

റിലയൻസ് ജിയോ കേരളത്തിൽ എയർ ഫൈബർ സേവനങ്ങൾക്ക് തുടക്കമിട്ടു. തിരുവനന്തപുരം നഗരത്തിലാണ് നിലവിൽ സേവനങ്ങൾ ലഭ്യമാകുന്നത്. സെപ്റ്റംബർ 19 നാണ് രാജ്യത്ത് ജിയോ എയർ ഫൈബറിന് തുടക്കമിട്ടത്. ജിയോ എയർ ഫൈബർ പ്ലാനിൽ 30 എംബിപിഎസ് സ്പീഡിൽ അൺലിമിറ്റഡ് ഡാറ്റ 599 രൂപയ്ക്ക് ലഭ്യമാകും. കൂടാതെ 100 എംബിപിഎസ് സ്പീഡിൽ 899 രൂപയുടെയും 1199 രൂപയുടെയും പ്ലാനുകൾ ലഭ്യമാണ്. 1199 രൂപയുടെ പ്ലാനിൽ നെറ്ഫ്ലിസ്, ആമസോൺ പ്രൈം , ജിയോ സിനിമ പ്രീമിയം ഉൾപ്പെടെ 17 ഒ ടി ടി പ്ലാറ്റുഫോമുകൾ ലഭ്യമാകും . മറ്റു രണ്ട് പ്ലാനുകളിലും 14 ഒ ടി ടി ആപ്പുകൾ ലഭ്യമാണ്.

ഇന്ത്യയിലുടനീളം 1.5 ദശലക്ഷം കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നതാണ് ജിയോയുടെ ഒപ്റ്റിക്കൽ ഫൈബർ ഇൻഫ്രാസ്ട്രക്ചർ. ജിയോയുടെ വിപുലമായ ഒപ്റ്റിക്കൽ ഫൈബർ സാന്നിധ്യം 200 ദശലക്ഷത്തിലധികം സ്ഥലങ്ങളിലേക്ക് ജിയോ സേവനം ലഭ്യമാക്കുന്നു.