‘സാംസ്‌ക്കാരികതയിലൂടെ ദേശീയത ഉയര്‍ത്താനുള്ള ശാന്തിഗിരിയുടെ പ്രവര്‍ത്തനം മാതൃകാപരം’:
ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍

ന്യൂഡല്‍ഹി : സാംസ്‌ക്കാരികതയിലൂടെ ദേശീയതയിലേക്കും ആത്മീയതയിലൂടെ സാമൂഹ്യമാറ്റത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ശാന്തിഗിരി ആശ്രമമെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ അഭിപ്രായപ്പെട്ടു. ദക്ഷിണ ഡല്‍ഹിയിലെ സാകേതില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ശാന്തിഗിരി ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി മന്ദിരം ഉപരാഷ്ട്രപതി രാജ്യത്തിന് സമര്‍പ്പിച്ചു.

ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവമാണ് ശാന്തിഗിരി ആശ്രമത്തില്‍ നിന്നും ലഭിച്ചതെന്ന് മുന്നോടിയായി പറഞ്ഞുകൊണ്ടാണ് ഉപരാഷ്ട്രപതി പ്രസംഗം തുടങ്ങിയത്. ആയിരക്കണക്കിന് യുവാക്കളെ സ്‌ക്കില്‍ ഡെവലപ്‌മെന്റ് പരിശീലനത്തിലൂടെ സ്വയം പര്യപ്തമാക്കുന്ന പ്രവര്‍ത്തനം രാഷ്ട്രവികസന കാഴ്ചപ്പാടിനൊപ്പം ആശ്രമം നിലകൊള്ളുന്നതിന്റെ നേര്‍സാക്ഷ്യമാണ്. ഗുരു ആണ് ജ്ഞാനം ഗുരു ഇല്ലെങ്കില്‍ ജ്ഞാനമില്ല എന്നതാണ് സത്യമെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

ഡോ. ശശി തരൂര്‍ എം പി മുഖ്യപ്രഭാഷണം നടത്തി. ആശ്രമദര്‍ശനത്തിന്റെ പ്രധാന മൂന്നുതൂണുകളായ അന്നദാനം, ആതുരസേവനം, ആത്മബോധനം എന്നത് ഗുരുവിന്റെ മനുഷ്യസ്‌നേഹത്തന്റെ പ്രതീകമാണെന്ന് ശശി തരൂർ പറഞ്ഞു.

ശാന്തിഗിരിയിലെത്തിയതിന്റെ സ്മരണാര്‍ത്ഥം ഉപരാഷ്ട്രപതി ആശ്രമ മുറ്റത്ത് ഫലവൃക്ഷതൈനട്ടു.

അതിന് ശേഷം ആശ്രമ ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയെ സന്ദര്‍ശിച്ചു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി എന്നിവര്‍ ചേര്‍ന്ന് ഉപരാഷ്ട്രപതിക്ക് ആശ്രമത്തിന്റെ ആദരവും ഉപഹാരവും സമര്‍പ്പിച്ചു. കേരളസര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ബി.ജെ.പി. ദേശീയ എക്‌സിക്യൂട്ടീവ് മെമ്പര്‍ പി.കെ. കൃഷ്ണദാസ്, ബി.ജെ.പി. സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ സംബന്ധിച്ചു.

Video കാണാൻ: