ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള റോബിൻ ബസ് തോന്നിയ പോലെ സർവീസ് നടത്തുന്നു; സ്വകാര്യ ബസ്സുടമകളുടെ സംഘടന

തിരുവനന്തപുരം: റോബിൻ ബസിനെതിരെ സ്വകാര്യ ബസ്സുടമകളുടെ സംഘടന രംഗത്ത്. ഓൾ ഇന്ത്യ പെർമിറ്റുള്ള ബസുകൾ തോന്നിയ പോലെ സർവീസ് നടത്തുന്നത് ശരിയല്ലെന്നാണ് സംഘടന ഭാരവാഹികൾ പറയുന്നത്. അതേസമയം രണ്ടര മണിക്കൂർ വൈകി റോബിൻ ബസ് കോയമ്പത്തൂരിലേക്ക് സർവീസ് പുനരാരംഭിച്ചു. കോൺട്രാക്റ്റ് ക്യാരേജ് പെർമിറ്റുള്ള ടൂറിസ്റ്റ് ബസ്സുകൾ നിയമം ലംഘിക്കുന്നതിനെതിരെയാണ് സ്വകാര്യ ബസ്സുടമകളുടെ സംഘടന രംഗത്ത് വന്നത്. ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള റോബിൻ ബസ് തോന്നിയ പോലെ സർവീസ് നടത്തുകയാണെന്ന് ബസ്സുടമകളുടെ സംഘടന ആരോപിക്കുന്നു. ഇക്കാര്യത്തിലുള്ള ആശങ്ക മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും അറിയിക്കും. നിയമത്തിലെ അവ്യക്തത നീക്കണമെന്നും ആവശ്യപ്പെടും.

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ മറവിൽ സ്‌റ്റേജ് ക്യാരേജ് സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാവുന്നില്ലന്നും ആക്ഷേപമുണ്ട്. റോബിൻ ബസ് രണ്ടര മണിക്കൂർ വൈകി കോയമ്പത്തൂരിലേക്ക് യാത്ര തിരിച്ചു.