കെകെ ശൈലജ കൂടുതൽ സമയം സംസാരിച്ചതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രസംഗം ചുരുക്കിയും, വിമർശിച്ചും പിണറായി

മട്ടന്നൂരിൽ അധ്യക്ഷ പ്രസംഗം നടത്തിയ കെ കെ ശൈലജ സമയപരിധി ലംഘിച്ചതിൽ  മുഖ്യമന്ത്രി ക്ഷുഭിതനായി. പിന്നാലെ പിണക്ക ഭാവവും.

നവകേരള സദസ്സിലെ മട്ടന്നൂരിലെ വേദിയിൽ കെ കെ ശൈലജ കൂടുതൽ സമയം സംസാരിച്ചുവെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 21പേരാണ് നവകേരള സദസ്സിൽ ഉള്ളതെങ്കിലും 3 പേർ സംസാരിക്കുകയെന്നതാണ് ക്രമം. ആ ക്രമീകരണതിന് മട്ടന്നൂരിൽ കുറവ് വന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടത്തെ ജനങ്ങളെ നിരന്തരം കാണുന്ന അധ്യക്ഷക്ക് കൂടുതൽ സംസാരിക്കണമെന്ന് തോന്നിപ്പോയി. ആ സമയം കൂടുതലായിപ്പോയി. അതുകൊണ്ട് ഇനിയുള്ള സമയം ചുരുക്കുകയാണെന്നും മുഖ്യമന്ത്രി പ്രസംഗിച്ചത്.