Breaking
18 Sep 2024, Wed

24 വർഷങ്ങൾക്ക് ശേഷം എസ്എഫ്ഐയിൽ നിന്ന് യൂണിയൻ കെഎസ് യു തിരിച്ചുപിടിച്ചുമാർ ഇവാനിയോസിൽ ചരിത്രം കുറിച്ച് കെഎസ്‍യു

തിരുവനന്തപുരം: കേരളാ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ മാർ ഇവാനിയോസ് കോളേജിൽ കെ എസ് യുവിന് അട്ടിമറി ജയം. 24 വർഷങ്ങൾക്ക് ശേഷം എസ്എഫ്ഐയിൽ നിന്ന് യൂണിയൻ കെ എസ് യു തിരിച്ചുപിടിച്ചു.

മെൽവിൻ തോമസ് തരകൻ ആണ് ചെയർമാൻ. നെടുമങ്ങാട് ഗവൺമെന്റ് കോളേജിലും യൂണിയൻ വിജയം കെഎസ് യുവിനാണ്. 14 വർഷങ്ങൾക്ക് ശേഷമാണ് നെടുമങ്ങാട് കോളേജ് കെ എസ് യു പിടിച്ചെടുക്കുന്നത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിജയം എസ്എഫ്ഐയ്ക്ക് തന്നെ. തിരുവനന്തപുരം വുമൺസ് കോളേജിലും എസ്എഫ്ഐ വിജയിച്ചു. തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജ് യൂണിയൻ കെഎസ് യുവിന് ലഭിച്ചു. ധനുവച്ചപുരം വിടിഎംഎൻഎസ്എസ് കോളേജിൽ എബിവിപി വിജയിച്ചു.