‘ലോൺ തരില്ല.. തുടർന്ന് ആ രീതിയിൽ കണ്ടോളാം’; നവകേരള സദസിൽ പങ്കെടുക്കാത്തതിന് കുടുംബശ്രീക്കാർക്ക് സി പി എം മെമ്പറുടെ ഭീഷണി

നവകേരള സദസില്‍ പങ്കെടുത്തില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകും. കുടുംബശ്രീ അംഗങ്ങള്‍ക്ക് സി പി എം മെമ്പറുടെ ഭീഷണി. മലപ്പുറം ആലംങ്കോട് പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകരെ സി പി എം പഞ്ചായത്ത് മെമ്പർ വിനീത ഭീഷണിപ്പെടുത്തുന്നതിന്റെ വാട്സ് ആപ് സദ്ദേശമാണ് പുറത്തു വന്നത്.

കുടുംബശ്രീക്കാർക്ക് സി പി എം മെമ്പറുടെ ഭീഷണി: Audio

തിരൂരില്‍ നവകേരള സദസില്‍ പങ്കെടുക്കാന്‍ കുടുംശ്രീ അംഗങ്ങള്‍ക്ക് ഭീഷണി സന്ദേശവുമായി സിപിഐം വാര്‍ഡ് മെമ്പര്‍. ആലംങ്കോട് പഞ്ചായത്തംഗം വിനീതയാണ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഭീഷണി സന്ദേശമയച്ചത്. പങ്കെടുത്തില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. ലോണ്‍ ഉള്‍പ്പെടെയുള്ളവ പാസാക്കി തരില്ലെന്ന് വാര്‍ഡ് മെമ്പര്‍ സന്ദേശത്തില്‍ പറയുന്നു. 

വരില്ല എന്ന് ഒരു അയല്‍ക്കൂട്ടം പ്രസിഡന്റും സെക്രട്ടറിമാരും ഗ്രൂപ്പില്‍ ഇടേണ്ടെന്നും പോകുന്ന അഞ്ചു പേരുടെ പേരുകള്‍ നല്‍കണമെന്നും സന്ദേശത്തില്‍ പറയുന്നു. ചുരുങ്ങിയത് അഞ്ചു പേരെങ്കിലും പങ്കെടുക്കണമെന്നും മറ്റ് അസൗകര്യങ്ങള്‍ ഉണ്ടെങ്കിലും അത് മാറ്റിവെച്ച് നവകേരള സദസില്‍ പങ്കെടുക്കണമെന്നും കുടുംബശ്രീയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെത്തിയ ഭീഷണി സന്ദേശത്തില്‍ പറയുന്നു. കൂടാതെ കുടുംബശ്രീ അംഗങ്ങള്‍ പോകുന്നത് സ്‌കൂള്‍ ബസിലാണെന്നും വാര്‍ഡ് മെമ്പര്‍ ശബദ് സന്ദേശത്തില്‍ വിശദീകരിക്കുന്നു. വാട്‌സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.