‘എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസുകാർ നടന്നുപോയി’; കുമരനെല്ലൂരിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്

പാലക്കാട്‌: കുമരനെല്ലൂരിൽ സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. കുമരനെല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ടൗണിൽ ഏറ്റുമുട്ടിയത്. ഇന്നലെ വൈകിട്ടാണ് സംഭവം. എട്ടാം ക്ലാസിന്റെ വരാന്തയിലൂടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ നടന്നുപോയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുത‍ർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

കുമരനെല്ലൂർ സെൻററിലെ ഒരു കടയ്ക്ക് മുന്നിൽ നിന്നാണ് ത‍ർക്കം ആരംഭിച്ചത്. കടയുടെ പുറത്ത് വിൽക്കാനുളള സാധനങ്ങളടക്കമെടുത്താണ് കുട്ടികൾ തമ്മിൽ തല്ലിയത്. വ്യാപാര സ്ഥാപനത്തിലെ സാധനങ്ങൾ നശിപ്പിക്കപ്പെട്ടതായാണ് വിവരം. തൃത്താല പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.