യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ ലാത്തിവിശലും ജലപീരങ്കിയും

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധമാണ് ഭരണസിരാകേന്ദ്രത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയത്. കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസ് നിരവധി തവണ പ്രവർത്തകർക്ക് നേരെ ബലപ്രയോഗം നടത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ക്രൂരമായി അക്രമിച്ച സംഭവത്തെ ന്യായികരിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ കലാപാഹ്വാനത്തിനെതിരെയാണ്
ഭരണസിരാകേന്ദ്രത്തിനു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശക്തമായ പ്രതിഷേധമുയർത്തിയത്.

മുഖ്യമന്ത്രിയുടെ രാജ്യാവശ്യപ്പെട്ട് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച മാർച്ച് പോലീസ് തടഞ്ഞതോടെ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പിരിച്ചുവിടുവാൻ പോലീസ് പലകുറി ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടയിൽ പ്രവർത്തകരും പോലീസും തമ്മിൽ നിരവധി തവണ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് നേരെ പോലീസ് പലകുറി ബലപ്രയോഗം നടത്തി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികൾ തുടരുവാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.