ചാലിയാറിൽ രണ്ട് കുട്ടികൾ ഒഴുക്കിൽപ്പെട്ടു ; തെരച്ചിൽ തുടരുന്നു

മലപ്പുറം ചാലിയാർ പുഴയിൽ കുട്ടികൾ ഒഴുക്കിൽപ്പെട്ടു. പൊന്നേംപാടം മണക്കടവിലാണ് രണ്ട് കുട്ടികൾ ഒഴുക്കിൽ പെട്ടത്. കണ്ണാഞ്ചിരി ജൗഹർ,(39) മുഹമ്മദ്‌ നബ്ഹാൻ(15) എന്നിവരെയാണ് കാണാതായത്. മണക്കടവിൽ കക്ക വാരുന്നതിനിടെയാണ് അപകടം. ഇവർക്കായുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മീഞ്ചന്തയിൽ നിന്നുള്ള പൊലീസും ഫയർഫോഴ്സുമാണ് തെരച്ചിൽ നടത്തുന്നത്.