‘അംബേദ്കർ പാരായണം’ ശബ്ദപുസ്തകം മമ്മൂട്ടി പ്രകാശനം ചെയ്തു

‘ഇന്ന്, നവംബർ 26, നമ്മുടെ രാജ്യത്തിന്റെ ഭരണഘടനാദിനമാണ്. ഇന്നേ ദിവസം അപൂർവ്വതകളുള്ള ഒരു ശബ്ദപുസ്തകം ഞാനിവിടെ പ്രകാശിപ്പിച്ചു കൊള്ളട്ടെ. ഇതു തയ്യാറാക്കിയത് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മഞ്ച ഗവ. വി.എച്ച്.എസ്.എസ് ഫോർ ബോയ്സ് എന്ന ഗ്രാമീണവിദ്യാലയത്തിലെ ഏതാനും വിദ്യാർത്ഥികളാണ്’ എന്ന കുറിപ്പോടു കൂടിയാണ് മമ്മൂട്ടി ‘അംബേദ്കർപാരായണം’ പ്രകാശനം നടത്തിയത് .

രാജ്യത്തിന്റെ ഭരണഘടനാദിനത്തിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘അംബേദ്കർ
പാരായണം’ എന്ന ശബ്ദപുസ്തകത്തിന്റെ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു മമ്മൂട്ടി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മഞ്ച ഗവണ്മെന്റ് വിഎച്ച്എസ്എസ് ഫോർ ബോയ്സ് സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയതാണ് ഈ ശബ്‍ദപുസ്തകം. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മമ്മൂട്ടി ഇത് പുറത്തുവിട്ടത്.

📸 Look at this post on Facebook https://www.facebook.com/share/yf1pVpzf4VbrgSKY/?mibextid=WC7FNe