പോക്സോ കേസിൽ സി പി എം പ്രാദേശിക നേതാവ് അറസ്റ്റിൽ; പാർട്ടിയിൽ നിന്നും പുറത്താക്കി

പോക്‌സോ കേസില്‍ പാലക്കാട് ചെർപ്പുളശേരിയിൽ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. പന്നിയം കുറുശ്ശിയിലെ കെ അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്. 16കാരിയുടെ പരാതിയില്‍ ഇന്നലെ വൈകീട്ടോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അഹമ്മദ് കബീറിനെ വിശദമായ ചോദ്യം ചെയ്തതിനു ശേഷം ഇന്ന് രാവിലെ 11 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

ഡി.വൈ.എഫ്.ഐ ചെര്‍പ്പുളശേരി മേഖലാ ഭാരവാഹിയായിരുന്നു കബീര്‍. അറസ്റ്റിനു പിന്നാലെ അഹമ്മദ് കബീറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി അറിയിച്ചു.