നവകേരള സദസിൽ പങ്കെടുത്ത മുൻ ഡിസിസി അംഗത്തിന് സസ്പെൻഷൻ

തിരൂരിൽ നവകേരള സദസിന്റെ ഭാഗമായ പ്രഭാതയോഗത്തിൽ സി മൊയ്ദീൻ പങ്കെടുത്തിരുന്നു. പാർട്ടി നിർദ്ദേശത്തിന് വിരുദ്ധമായി പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും – സംഘടനാവിരുദ്ധ പ്രവർത്തനം നടത്തുകയും ചെയ്തതിന്
സി. മൊയ്തീനെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻറ് ചെയ്തതായി ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി എസ് ജോയ് അറിയിച്ചു.