വീണ്ടും വിദ്യാർത്ഥികളെ പൊരിവെയിലത്ത് റോഡിലിറക്കി അഭിവാദ്യം ചെയ്യിച്ചു; സംഭവം എടപ്പാളിൽ

നവ കേരള സദസിലേക്ക് മുഖ്യമന്ത്രിയും സംഘവും പോകുമ്പോൾ വീണ്ടും കുട്ടികളെ റോഡിൽ നിർത്തി മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യിച്ചു. മലപ്പുറം
എടപ്പാൾ ഗവ. തുയ്യം സ്കൂളിലെ പ്രൈമറി ക്ലാസ് വിദ്യാർത്ഥികളെയാണ് പൊരിവെയിലത്ത് റോഡിൽ നിർത്തിയത്. ഉച്ചക്ക് 1 മണിമുതൽ 2മണി വരെയാണ് കുട്ടികളെ റോഡിൽ നിർത്തിയത്.

പൊന്നാനിയിൽ നിന്നും എടപ്പാളിലേക്ക് വാഹന വ്യൂഹം കടന്ന് പോകവേ മുഖ്യ മന്ത്രിയെ അഭിവാദ്യം ചെയ്യാനാണ് കുട്ടികളെ റോഡിൽ അണിനിരത്തിയത്. സംഭവത്തിന് പോലീസ് കാവലുമുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ദൃശ്യങ്ങൾ പി.ആർ.ഡി സംഘം ഷൂട്ട് ചെയ്തു.

ഹൈക്കോടതി വിലക്ക് മറികടന്നാണ് കുട്ടികളെ റോഡിന് വക്കത്ത് നിർത്തിയുള്ള അഭിവാദ്യപ്രകടനം വീണ്ടും നടന്നത്.