‘മമ്മൂട്ടി സർ, നിങ്ങളാണ് എന്റെ ഹീറോ, ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ’; കാതലിനെയും മമ്മൂട്ടിയെയും പ്രശംസിച്ച് സാമന്ത

മമ്മൂട്ടിയെ പ്രശംസിച്ച് തെന്നിന്ത്യൻ നടി സമാന്ത. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് കാതലിനെ താരം വിശേഷിപ്പിച്ചത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സാമന്തയുടെ പ്രതികരണം.മമ്മൂട്ടി തന്റെ ഹീറോ ആണെന്നും സമാന്ത പറയുന്നു. ‘ഈ വർഷമിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രം. ദയവുചെയ്ത് ഈ ചിത്രം നിങ്ങൾ കാണൂ. മനോഹരവും ശക്തവുമായ ചിത്രമാണിത്. മമ്മൂട്ടി സാർ, നിങ്ങളാണ് എന്റെ ഹീറോ, ലവ് യു ജ്യോതിക’, സമാന്ത കുറിച്ചു.

കാതലിലെ മമ്മൂട്ടിയുടെ പ്രകടനം കുറച്ചധികം കാലത്തേയ്ക്ക് തന്റെ മനസിൽ നിന്ന് പോകില്ലെന്നും സാമന്ത പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബിയേയും താരം അഭിനന്ദിച്ചു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച കാതൽ വേഫെറർ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. സ്വവർ​ഗാനുരാ​ഗം പ്രമേയമാകുന്ന ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നത്.