വാഹനാപകടത്തിൽ പരുക്കേറ്റയാൾക്കു രക്ഷകനായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി

ന്യൂഡൽഹി∙ വാഹനാപകടത്തിൽ പരുക്കേറ്റവരെ രക്ഷപെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽവച്ചാണ് ഷമി വാഹനാപകടത്തിൽപെട്ടവരുടെ രക്ഷകനായത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ താരം തന്നെ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുമുണ്ട്. വാഹനാപകടത്തിൽപെട്ടയാൾക്കു ദൈവം രണ്ടാം ജന്മമാണു നൽകിയിരിക്കുന്നതെന്നും ഷമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘‘നൈനിറ്റാളിന് സമീപത്തെ ഹിൽ റോഡിൽനിന്ന് അദ്ദേഹത്തിന്റെ കാർ താഴേക്കു പതിച്ചു. എന്റെ കാറിനു തൊട്ടുമുൻപിലായിരുന്നു സംഭവം. ഞങ്ങൾ അദ്ദേഹത്തെ സുരക്ഷിതമായി പുറത്തെത്തിച്ചു.’’ ഷമി ഇൻസ്റ്റയിൽ കുറിച്ചു.

ഏകദിന ലോകകപ്പിലെ ഗംഭീര പ്രകടനത്തിനു ശേഷം വിശ്രമത്തിലാണ് ഷമിയിപ്പോൾ. 2023 ലോകകപ്പിൽ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ് മുഹമ്മദ് ഷമി.

https://www.instagram.com/reel/C0E3eCFCB3U/?igshid=MTVlNTYxMjY2ZQ==